നേ​ന്ത്ര​ക്കാ​യ​യ്ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
Saturday, July 11, 2020 11:50 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: കാ​റ്റി​ലും മ​ഴ​യി​ലു​മു​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​നു പു​റ​മെ ക​ർ​ഷ​ക​ന്‍റെ ന​ടു​വൊ​ടി​ച്ചു നേ​ന്ത്ര​ക്കാ​യ​യു​ടെ വി​ല കൂ​പ്പു​കു​ത്തി. ക​ർ​ഷ​ക​ർ​ക്ക് മു​ട​ക്കു​മു​ത​ലെ​ങ്കി​ലും ല​ഭി​ക​ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സ്വാ​ശ്ര​യ ക​ർ​ഷ​ക സം​ഘം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ണ്‍ ര​ണ്ടാം വാ​രം 31 രൂ​പ വ​രെ നേ​ന്ത്ര​ക്കാ​യ വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ കേ​വ​ലം 16 രൂ​പ​യാ​യി കു​റ​ഞ്ഞു. ഒ​രു നേ​ന്ത്ര​ക്കു​ല പാ​ക​മാ​യി വ​രു​ന്പോ​ഴു​ക്കും 200 രൂ​പ​യു​ടെ മു​ക​ളി​ൽ ക​ർ​ഷ​ക​ന് ചെ​ല​വ് വ​രു​ന്നു​ണ്ട്. ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. മു​ട​ക്ക് മു​ത​ൽ പോ​ലും തി​രി​ച്ചു കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ക്കു​ന്ന വാ​ഴ​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ങ്കി​ലും അ​തി​ന്‍റെ ഗു​ണം ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ട​വി​ധ​ത്തി​ൽ ല​ഭി​ക്കു​ന്നി​ല്ല. നേ​ന്ത്ര​ക്കു​ല​ക്ക് 30 രൂ​പ​യെ​ങ്കി​ലും താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കു​ക​യോ ഹോ​ർ​ട്ടി​കോ​ർ​പ്പ് മു​ഖേ​ന വാ​ഴ​ക്കു​ല സം​ഭ​രി​ക്കു​ക​യോ സ​ർ​ക്കാ​ർ ചെ​യ്യ​ണ​മെ​ന്നും സ്വ​യാ​ശ്ര ക​ർ​ഷ​ക ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​യാ​ശ്ര ക​ർ​ഷ​ക ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​ടി. കു​ഞ്ഞ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ദേ​വ​സ്യ, ഇ.​കെ. ദി​വാ​ക​ര​ൻ, കെ.​എം. സ​ന്തോ​ഷ്, വി.​ജെ. ഷാ​ജു, മോ​നി മാ​ത്യു, വി.​കെ. ഉ​സ്മാ​ൻ, കെ.​ജെ. സ​ണ്ണി, എ​ൻ.​കെ. ഇ​ബ്രാ​ഹിം, സി.​കെ. റ​സാ​ക്ക്, സി.​ജി. മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.