ഓ​ണ്‍​ലൈ​ൻ പ​ഠ​നം: 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്രോജ​ക്ട് വി​ഷ​ൻ ടി​വി ന​ൽ​കി
Saturday, July 11, 2020 11:50 PM IST
ക​ൽ​പ്പ​റ്റ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബം​ഗ​ളൂ​രു പ്രൊ​ജ​ക്ട് വി​ഷ​ൻ ടി​വി ന​ൽ​കി. പ്രൊ​ജ​ക്ട് വി​ഷ​നു​വേ​ണ്ടി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​മി മാ​ത്യു ടി​വി​ക​ൾ കൈ​മാ​റി.

വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റൈ​ഹാ​ന​ത്ത് ബ​ഷീ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​ഷീ​ന സു​ബൈ​ർ, സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ, സ്നേ​ഹാ​ല​യം പ്ര​തി​നി​ധി കെ.​സി. അ​ന​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​തു റ​ഷീ​ന സു​ബൈ​റാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തെ​ന്നു പ്രൊ​ജ​ക്ട് വി​ഷ​ൻ നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ഉ​ദാ​ര​മ​തി​ക​ളി​ൽ​നി​ന്നു സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ചാ​ണ് ടെ​ലി​വി​ഷ​നു​ക​ൾ വാ​ങ്ങി​യ​ത്.