വ​യ​നാ​ട്ടി​ൽ 14 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Monday, July 13, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഇ​ന്ന​ലെ 14 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​തി​നാ​റു​പേ​ർ രോ​ഗ​മു​ക്ത​രാ​യി. എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ പ​ന​മ​രം സ്വ​ദേ​ശി (39), ചെ​ന്ന​ലോ​ട് സ്വ​ദേ​ശി (21), ജൂ​ലൈ നാ​ലി​ന് ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി തൊ​ണ്ട​ർ​നാ​ട് ഒ​രു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വ​ട​ക​ര സ്വ​ദേ​ശി​യാ​യ 27 കാ​ര​ൻ, അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മു​ള​ള നാ​ൽ​പ​തും നാ​ൽ​പ​തി​മൂ​ന്ന് വ​യ​സ്‌​സു​മു​ള​ള ര​ണ്ടുപേ​ർ, ജൂ​ണ്‍ 26 ന് ​ദു​ബാ​യി​ൽ നി​ന്ന് വ​ന്ന തൃ​ശി​ലേ​രി സ്വ​ദേ​ശി (45), ജൂ​ണ്‍ 30 ന് ​കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ വെ​ള്ള​മു​ണ്ട സ്വ​ദേ​ശി (34), ജൂ​ലൈ ഒ​ന്പ​തി​ന് മൈ​സൂ​രു​വി​ൽ നി​ന്നെ​ത്തി​യ ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി (21), ജൂ​ണ്‍ 27 ന് ​ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ എ​ട​വ​ക സ്വ​ദേ​ശി (48), ഒ​ന്പ​തി​ന് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നെ​ത്തി​യ മേ​പ്പാ​ടി സ്വ​ദേ​ശി (32), അ​ന്നു​ത​ന്നെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ചീ​രാ​ൽ സ്വ​ദേ​ശി (30), ര​ണ്ടി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി (30), ജൂ​ണ്‍ 28 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി (22), ജൂ​ണ്‍ 23 ന് ​ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ അ​പ്പ​പ്പാ​റ സ്വ​ദേ​ശി (40) എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ​ത്.
ചെ​ന്ന​ലോ​ട് സ്വ​ദേ​ശി​യും ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​യും സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

രോഗമുക്തരായവർ‌

16 പേ​ർ ഇ​ന്ന​ലെ വയനാട്ടിൽ രോ​ഗ​മു​ക്ത​രാ​യി. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ 45 കാ​ര​നും 35 കാ​ര​നും 30 കാ​രി​യും മേ​പ്പാ​ടി സ്വ​ദേ​ശി (65), പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി (31), റി​പ്പ​ണ്‍ സ്വ​ദേ​ശി (31), അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി (23), ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി (56), ചു​ണ്ടേ​ൽ സ്വ​ദേ​ശി (43), പ​യ്യ​ന്പ​ള്ളി സ്വ​ദേ​ശി (62), വെ​ള്ള​മു​ണ്ട സ്വ​ദേ​ശി (29), പി​ണ​ങ്ങോ​ട് സ്വ​ദേ​ശി (24), ബ​ത്തേ​രി സ്വ​ദേ​ശി (35), മ​ക്കി​യാ​ട് സ്വ​ദേ​ശി (24), ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി (23), മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി 56 എ​ന്നി​വ​ർ​ക്കു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്. കോ​വി​ഡ്-19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 189 പേ​ർ. 236 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. 3556 പേ​രാ​ണ് ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 10758 സാ​ന്പി​ളു​ക​ളി​ൽ 9415 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 9230 നെ​ഗ​റ്റീ​വും 185 പോ​സി​റ്റീ​വു​മാ​ണ്.