അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Tuesday, July 14, 2020 10:59 PM IST
പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ൽ ബാ​ങ്കി​ലെ ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും പാ​ക്കം സി​എ​ച്ച്സി യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​തി​നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​നും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​പ്രേം സു​ജ​ല​ത, ഡോ. ​ജോ​ബ് ആ​ന്‍റ​ണി, സ​ജു പ​ഴേ​ട​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ൽ മോ​ൻ, പി.​എ. മു​ഹ​മ്മ​ദ്, ഡി. ​ഹ​രി​കു​മാ​ർ, ഡോ​ളി വി. ​ഉ​തു​പ്പ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.