പു​ത്തൂ​ർ​വ​യ​ൽ വൃ​ക്ഷോ​ദ്യാ​ന​ത്തി​നു ആ​ർ​ബ്നെ​റ്റ് അം​ഗീ​കാ​രം
Friday, July 31, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ പു​ത്തൂ​ർ​വ​യ​ൽ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ലെ 20 ഏ​ക്ക​ർ വ​രു​ന്ന വൃ​ക്ഷോ​ദ്യാ​ന​ത്തി​നു ആ​ർ​ബ്നെ​റ്റ് ലെ​വ​ൽ വ​ണ്‍ അ​ക്ര​ഡി​റ്റേ​ഷ​ൻ. അ​മേ​രി​ക്ക​ൻ പ​ബ്ലി​ക് ഗാ​ർ​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ ക​ണ്‍​സ​ർ​വേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​മേ​രി​ക്ക​യി​ലെ മോ​ർ​ട​ൻ ആ​ർ​ബോ​റി​റ്റം ന​ൽ​കു​ന്ന അം​ഗീ​കാ​ര​മാ​ണ് വ​യ​നാ​ട്ടി​ലെ പു​ത്തൂ​ർ​വ​യ​ൽ വൃ​ക്ഷോ​ദ്യാ​ന​ത്തി​നു ല​ഭി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന വൃ​ക്ഷ സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ളാ​ണ് വൃ​ക്ഷോ​ദ്യാ​ന​ത്തെ ആ​ർ​ബ്നെ​റ്റ് അം​ഗീ​കാ​ര​ത്തി​നു അ​ർ​ഹ​മാ​ക്കി​യ​തെ​ന്നു പു​ത്തൂ​ർ​വ​യ​ൽ ഗ​വേ​ഷ​ണ​നി​ല​യം സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ഡോ.​എ​ൻ. അ​നി​ൽ, ശാ​സ്ത്ര​ജ്ഞ​ൻ എം.​എം. ജി​തി​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വൃ​ക്ഷ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ആ​ർ​ബ്നെ​റ്റ് അ​ക്ര​ഡി​റ്റേ​ഷ​ൻ ക​രു​ത്തു​പ​ക​രു​മെ​ന്നു അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫൗ​ണ്ടേ​ഷ​ൻ 1997ൽ ​സാ​മൂ​ഹി​ക കാ​ർ​ഷി​ക ജൈ​വ​വൈ​വി​ധ്യ​കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ ആ​രം​ഭി​ച്ച​താ​ണ് പു​ത്തൂ​ർ​വ​യ​ലി​ലെ ഗ​വേ​ഷ​ണ നി​ല​യം. ഇ​വി​ടെ​യു​ള്ള ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ ഭാ​ഗ​മാ​ണ് വൃ​ക്ഷോ​ദ്യാ​നം. നൂ​റി​ൽ​പ​രം മ​ര​ങ്ങ​ളാ​ണ് ഉ​ദ്യാ​ന​ത്തി​ൽ. ഇ​തി​ൽ 50 ശ​ത​മാ​ന​വും പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ അ​പൂ​ർ​വ​വും ത​ദ്ദേ​ശീ​യ​വും വം​ശ​നാ​ശം നേ​രി​ടു​ന്ന​തു​മാ​യ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. കൂ​രി,ചെ​റു​കൂ​രി, ക​ൽ​പ്പ​യി​ൻ,ഇ​യ്യ​കം,വെ​ള്ള​പ്പ​യി​ൻ, ക​ന്പ​കം,ഇ​രു​ന്പ​കം,വ​ലി​യ വെ​ള്ള​പ്പ​യി​ൻ, എ​ണ്ണ​പ്പ​യി​ൻ, മ​ഞ്ഞാ​റ, കൊ​ല്ലി​ഞാ​വ​ൽ, ചു​വ​ന്ന ചീ​ര​ളം,ക​റ​പ്പ... എ​ന്നി​ങ്ങ​നെ നീ​ളു​ന്ന​താ​ണ്് ഉ​ദ്യാ​ന​ത്തി​ലെ അ​പൂ​ർ​വ​യി​നം മ​ര​ങ്ങ​ളു​ടെ നി​ര. വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കോ​ള​മെ​ത്തി​യ മ​ര​ങ്ങ​ളു​ടെ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചു ഫൗ​ണ്ടേ​ഷ​ൻ ന​ട്ടു​വ​ള​ർ​ത്തു​ന്നു​മു​ണ്ട്.

കൂ​ടു​ത​ൽ തൈ​ക​ൾ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന​തി​ൽ ത​ത്പ​ര​രു​ടെ സ്പോ​ണ്‍​സ​ർ​ഷി​പ്പു തേ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഫൗ​ണ്ടേ​ഷ​ൻ. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​ത്ത് അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട​തി​ൽ 20-30 ശ​ത​മാ​നം വൃ​ക്ഷ​ങ്ങ​ൾ സ​മീ​പ​ഭാ​വി​യി​ൽ ഇ​ല്ലാ​താ​കു​മെ​ന്ന വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫൗ​ണ്ടേ​ഷ​ന്‍റെ നീ​ക്കം. വൃ​ക്ഷ സം​ര​ക്ഷ​ണ​ത്തി​നു സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 100 കാ​വു​ക​ളും ഫൗ​ണ്ടേ​ഷ​ൻ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ

രാ​ജ്യ​ത്തി​ന്‍റെ ഇ​ത​ര ഭാ​ഗ​ങ്ങ​ളി​ലെ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യാ​ണ് പു​ത്തൂ​ർ​വ​യ​ൽ സ​സ്യോ​ദ്യാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം കൃ​ഷി, ഉ​പ​ഭോ​ഗം, വി​പ​ണ​നം എ​ന്നി​വ​യ്ക്കും പു​ത്തൂ​ർ​വ​യ​ൽ ഗാ​ർ​ഡ​നി​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്.​ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഇ​നം പു​ഷ്പി​ത സ​സ്യ​ങ്ങ​ൾ ഉ​ദ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​ൽ 579 ഇ​നം വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തും 512 ഇ​നം പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണു​ന്ന​വ​യു​മാ​ണ്.

800 ത​രം ഒൗ​ഷ​ധ​ച്ചെ​ടി​ക​ളും 124 ഇ​നം വ​ന്യ​ഭ​ക്ഷ്യ​സ​സ്യ​ങ്ങ​ളും 62 ഇ​നം വ​ന്യ ഓ​ർ​ക്കി​ഡു​ക​ളും 75 ത​രം പ​ന്ന​ൽ ചെ​ടി​ക​ളും 70 വ​ള്ളി​ച്ചെ​ടി​യി​ന​ങ്ങ​ളും 25 ഇ​നം നാ​ട​ൻ കു​രു​മു​ള​കും 60 ഇ​നം ശ​ല​ഭോ​ദ്യാ​ന സ​സ്യ​ങ്ങ​ളും 27 വാ​ഴ​യി​ന​ങ്ങ​ളും ന​ക്ഷ​ത്ര​വ​ന​വും ന​വ​ഗ്ര​ഹ​വ​ന​വും ഉ​ദ്യാ​ന​ത്തി​ലു​ണ്ട്. യൂ​ജീ​നി​യ അ​ർ​ജ​ന​ഷ്യ, സൈ​നോ​മെ​ട്ര ബെ​ഡോ​മി എ​ന്നീ വം​ശ​നാ​ശം സം​ഭ​വി​ച്ച സ​സ്യ​ങ്ങ​ളെ വീ​ണ്ടും ക​ണ്ടെ​ത്തു​ക​യും ഉ​ദ്യാ​ന​ത്തി​ൽ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

80 ഇ​നം പ​ക്ഷി​ക​ളു​ടെ​യും 13 ത​രം ഉ​ര​ഗ​ങ്ങ​ളു​ടെ​യും 11 ഇ​നം സ​സ്ത​നി​ക​ളു​ടെ​യും 93 ത​രം ശ​ല​ഭ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം ഉ​ദ്യാ​ന​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ 103 ഇ​നം ഇ​ല​ക​ളി​ൽ 50ൽ ​പ​രം ഇ​ന​ങ്ങ​ൾ ഉ​ദ്യാ​ന​ത്തി​ൽ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. വം​ശ​നാ​ശം നേ​രി​ടു​ന്ന സ​സ്യ​ങ്ങ​ൾ വം​ശ​വ​ർ​ധ​ന ന​ട​ത്തി ഗ​വേ​ഷ​ണ നി​ല​യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.