റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം​മു​റി: ഉ​ത്ത​ര​വ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Friday, July 31, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ ച​ന്ദ​നം ഒ​ഴി​കെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു ഭൂ​വു​ട​മ​ക​ളെ അ​നു​വ​ദി​ക്കു​ന്ന ഉ​ത്ത​ര​വ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നു ഇ​ട​തു ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല മ​തി​ക്കു​ന്ന മ​ര​ങ്ങ​ളാ​ണ് ന​ശി​ക്കു​ന്ന​ത്. വ​ള​ർ​ച്ച​മു​റ്റി​യും കേ​ടു​പി​ടി​ച്ചും ഉ​ണ​ങ്ങി​യും വീ​ണ​തു​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല.
ഭൂ​വു​ട​മ​ക​ൾ​ക്കു മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​വ​കാ​ശ​വു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ന്ദ​നം ഒ​ഴി​കെ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ പ​ട്ട​യം ഉ​ട​മ​ക​ളെ അ​നു​വ​ദി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഒ​രു പ​രി​സ്ഥി​തി സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​ന്‍റെ ഹ​ര​ജി​യി​ലാ​ണ് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.
കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ർ​ഷാ​വ​ർ​ഷം മ​ര​ങ്ങ​ൾ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന​വ​രാ​ണ് ക​ർ​ഷ​ക​ർ. എ​ന്നി​ട്ടും ചി​ല​ർ ക​ർ​ഷ​ക​രെ പ​രി​സ്ഥി​തി വി​രു​ദ്ധ​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നു യോ​ഗം വി​മ​ർ​ശി​ച്ചു.
കേ​സി​ൽ ക​ക്ഷി ചേ​രാ​നു​ള്ള ജി​ല്ലാ റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി തീ​രു​മാ​ന​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഡോ.​അ​ന്പി ചി​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. സു​രേ​ഷ്, വി.​പി. വ​ർ​ക്കി, പി.​കെ. ബാ​ബു, സ​ണ്ണി മാ​ത്യു, ടി.​എം. ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.