വെ​ട്ടേ​റ്റു ച​ത്ത പ​ശു​വി​ന്‍റെ ജ​ഡം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി
Friday, July 31, 2020 11:50 PM IST
ക​ൽ​പ്പ​റ്റ: അ​ജ്ഞാ​ത​ൻ വെ​ട്ടി​ക്കൊ​ന്ന പ​ശു​വി​ന്‍റെ ജ​ഡം പു​റ​ത്തെ​ടു​ത്തു പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. പു​തു​ശേ​രി​ക്ക​ട​വ് പു​തി​യി​ട​ത്തു ജോ​സി​ന്‍റെ ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ​യാ​ണ് വെ​ട്ടി​ക്കൊ​ന്ന​ത്.
ജോ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സ് കേ​സെ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. വെ​ള്ള​മു​ണ്ട ഗ​വ.​വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം. മേ​യാ​ൻ കെ​ട്ടി​യി​രു​ന്ന പ​ശു​വി​നെ ക​ഴി​ഞ്ഞ ദി​വ​സം പ​ക​ലാ​ണ് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് ത​ല​യ്ക്കു വെ​ട്ടേ​റ്റു ച​ത്ത​നി​ല​യി​ൽ ക​ണ്ട​ത്.