ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി അ​ട്ടി​മ​റി നീ​ക്കം കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി: ആ​ക്‌ഷൻ ക​മ്മി​റ്റി
Sunday, August 2, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ചോ​ദ്യ​ത്തി​നു കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നും ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ൽ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​മു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നു നീ​ല​ഗി​രി-​വ​യ​നാ​ട് നാ​ഷ​ണ​ൽ ഹൈ​വേ ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​ഡ്വ.​ടി.​എം. റ​ഷീ​ദ് പ​റ​ഞ്ഞു.
ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി​യു​ടെ വി​ദ​ശ​മാ​യ പ്രൊ​ജ​ക്ട് റി​പ്പോ​ർ​ട്ട്(​ഡി​പി​ആ​ർ) ത​യാ​റാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നു കോ​മ​ണ്‍ ഗേ​റ്റ് വേ ​ആ​ക്സ​സ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് കേ​ന്ദ്ര മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ.
ന​ഞ്ച​ൻ​ഗോ​ഡ്-​ബ​ത്തേ​രി-​നി​ല​ന്പൂ​ർ- റെ​യി​ൽ​പാ​ത​യു​ടെ​ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ 2016ൽ ​ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​നെ(​ഡി​എം​ആ​ർ​സി)​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​ണ്. കോ​ർ​പ​റേ​ഷ​ൻ മേ​ധാ​വി ഡോ.​ഇ. ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യു​മു​ണ്ടാ​യി. അ​നു​വ​ദി​ച്ച ഫ​ണ്ട് സ​ർ​ക്കാ​ർ ന​ൽ​കാ​തി​രു​ന്ന​തു മു​ലം ഡി​എം​ആ​ർ​സി​ക്കു സ​ർ​വേ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.​ ഈ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലാ​ഭ​ക​ര​മാ​കി​ല്ലെ​ന്നു പ​ല ഏ​ജ​ൻ​സി​ക​ളും റി​പ്പോ​ർ​ട്ടു ചെ​യ്ത ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മം തു​ട​ങ്ങി​യ​ത്. ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ ച​ര​ടു​വ​ലി​ക​ളാ​യി​രു​ന്നു ഇ​തി​നു പി​ന്നി​ൽ.
ര​ണ്ടു പാ​ത​ക​ളും വ​യ​നാ​ട്ടി​ലെ​ത്തി ഒ​രേ റൂ​ട്ടി​ലൂ​ടെ വ​ന​പ്ര​ദേ​ശം പി​ന്നി​ട്ടു ക​ർ​ണാ​ക​യി​ലേ​ക്കു പോ​കു​ന്ന അ​ലൈ​ൻ​മെ​ന്‍റു​ണ്ടാ​ക്കി ഡി​പി​ആ​ർ സ​മ​ർ​പ്പി​ക്കാ​ൻ ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ വ​യ​നാ​ട്ടി​ലൂ​ടെ ര​ണ്ടു റെ​യി​ൽ​പാ​ത​ക​ൾ എ​ന്നു തോ​ന്നു​മെ​ങ്കി​ലും ത​ല​ശേ​രി-​മൈ​സൂ​രു പാ​ത​യു​മാ​യി ന​ഞ്ച​ൻ​ഗോ​ഡ് നി​ല​ന്പൂ​ർ പാ​ത കു​ട്ടി​ക്കെ​ട്ടി​യ​തു അ​നു​ചി​ത​മാ​ണ്. കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​ടെ ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്ന റി​വൈ​സ്ഡ് അ​ലൈ​ൻ​മെ​ന്‍റ് ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ പാ​ത​യ്ക്കു​ള്ള ഡി​എം​ആ​ർ​സി അ​ലൈ​ൻ​മെ​ന്‍റ് അ​ട്ടി​മ​റി​ച്ച് ത​ല​ശേ​രി പാ​ത​യ്ക്കു​ക്കു​വേ​ണ്ടി കൊ​ണ്ടു​വ​ന്ന​താ​ണ്.
കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി ഒ​രു ക​ണ്‍​സ​ൽ​ട്ട​ന്‍റാ​ണ് കോ​മ​ണ്‍ ഗേ​റ്റ് വേ എ​ന്ന പേ​രി​ൽ അ​പ്രാ​യോ​ഗി​ക അ​ലൈ​ൻ​മെ​ന്‍റ് ത​യാ​റാ​ക്കു​ന്ന​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ന​ഞ്ച​ൻ​ഗോ​ഡ് നി​ല​ന്പൂ​ർ പാ​ത​യ്ക്കു ആ​വ​ശ്യം നി​ല​ന്പൂ​ർ-​ബ​ത്തേ​രി-​വ​ള്ളു​വാ​ടി-​ചി​ക്ക​ബ​ർ​ഗി-​ഹെ​ഡി​യാ​ള-​ഹു​റ-​ന​ഞ്ച​ൻ​ഗോ​ഡ് അ​ലൈ​ൻ​മെ​ന്‍റാ​ണ്. റെ​യി​ൽ​വേ​യു​ടെ പേ​രി​ൽ വ​യ​നാ​ട്ടു​കാ​രെ ത​മ്മ​ിലടി​പ്പി​ക്കു​ന്ന​തു അ​വ​സാ​നി​പ്പി​ക്കാ​നും ഡി​എം​ആ​ർ​സി മു​ഖേ​ന ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ പ​ദ്ധ​തി​യു​ടെ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു സൗ​ക​ര്യം ഒ​രു​ക്കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ആ​വ​ശ്യ​പ്പെ​ട്ടു.