വ​യ​നാ​ട്ടി​ൽ ഇന്നലെ 19 സന്പർക്ക രോഗികൾ
Sunday, August 2, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 19 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്.
19 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡ് ലാ​ർ​ജ് ക്ല​സ്റ്റ​റാ​യ വാ​ളാ​ടി​ൽ മാ​ത്രം 11 പു​രു​ഷ​ൻ​മാ​രി​ലും ആ​റു സ്ത്രീ​ക​ളി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ക്ല​സ്റ്റ​റി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 209 ആ​യി. വാ​ളാ​ട് സ​ന്പ​ർ​ക്ക പ​രി​ധി​യി​ൽ ഓ​രോ കു​പ്പാ​ടി​ത്ത​റ, പേ​രാ​ൽ സ്വ​ദേ​ശി​ക​ളി​ലും രോ​ഗം ക​ണ്ടെ​ത്തി. ഇ​തി​ന​കം ജി​ല്ല​യി​ൽ 689 പേ​രി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ​ത്. ഇ​തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 351 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 336 പേ​ർ ജി​ല്ല​യി​ലും 15 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലു​മാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 222 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 198 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. 2,864 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തി​ൽ 368 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്.
നീ​ല​ഗി​രി ജി​ല്ല​യി​ൽ 14 പേ​ർ​ക്ക് കൂ​ടി ഇന്നലെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത്.