വയനാട്ടില്‌ ജനജീവിതം താറുമാറായി
Thursday, August 6, 2020 11:11 PM IST
ക​ൽ​പ്പ​റ്റ: ത​ക​ർ​ത്തു​പെ​യ്യു​ന്ന കാ​ല​വ​ർ​ഷം വ​യ​നാ​ട്ടി​ൽ സാ​ധാ​ര​ണ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചു.​ക​ൽ​പ്പ​റ്റ​യി​ല​ട​ക്കം ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും മൂ​ന്നു ദി​വ​സം വൈ​ദ്യു​തി മു​ട​ങ്ങി.
ക​ന​ത്ത കാ​റ്റി​ൽ മ​ര​ങ്ങ​ൾ മ​റി​ഞ്ഞു ലൈ​നു​ക​ൾ പൊ​ട്ടി​യ​തും പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ​തു​മാ​ണ് വൈ​ദ്യു​തി ത​ട​സ​ത്തി​നു കാ​ര​ണം. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്.
മ​ഴ​യി​ൽ പു​ഴ​ക​ളോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി ഏ​ക്ക​ർ വാ​ഴ, നെ​ല്ല് കൃ​ഷി​ക​ൾ ന​ശി​ച്ചു. കി​ണ​റു​ക​ൾ താ​ഴു​ന്ന പ്ര​തി​ഭാ​സം തു​ട​രു​ക​യാ​ണ്.
നൂ​ൽ​പ്പു​ഴ ക​ര​ക​വി​ഞ്ഞു. പു​ൽ​പ്പ​ള്ളി ക​ട​മാ​ൻ​തോ​ട്ടി​ൽ ജ​ല​നി​ർ​പ്പ് ഉ​യ​ർ​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നു പാ​ള​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ 30 കു​ടും​ബ​ങ്ങ​ളെ പു​ൽ​പ്പ​ള്ളി വി​ജ​യ ഹൈ​സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റ്റി. ത​രു​വ​ണ ആ​റൂ​വാ​ൾ കൊ​ക്ര​മൂ​ല​യി​ൽ മ​രം വൈ​ദ്യു​ത ലൈ​നി​ലേ​ക്കു വീ​ണു.
പേ​രി​യ 36ലെ ​വി.​പി.​കെ. അ​ബ്ദു​ല്ല​യു​ടെ ഇ​രു​നി​ല വീ​ടി​ന്‍റെ ജി​ഐ പൈ​പ്പും റൂ​ഫിം​ഗ് ഷീ​റ്റും ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ന​ത്ത കാ​റ്റി​ൽ ഇ​ള​കി റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു മാ​ന​ന്ത​വാ​ടി-​ത​ല​ശേ​രി റോ​ഡി​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​റ്റി​ലും മ​ഴ​യി​ലും വെ​ള്ള​മു​ണ്ട ഏ​ട്ടേ​നാ​ലി​ലെ അ​ട​ക്ക സം​സ്ക​ര​ണ കേ​ന്ദ്രം ത​ക​ർ​ന്നു. പ​ന​മ​രം കൂ​ളി​വ​യ​ൽ പാ​യ്മൂ​ല കു​ഴി​ക​ണ്ട​ത്തി​ൽ മാ​ത്യു​വി​ന്‍റെ ഒ​ന്ന​ര ഏ​ക്ക​ർ വാ​ഴ കൃ​ഷി ന​ശി​ച്ചു. ര​ണ്ടാ​യി​ര​ത്തി​ന​ടു​ത്തു വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞ​ത്.
ബു​ധ​നാ​ഴ്ച​യെ അ​പേ​ക്ഷി​ച്ചു ഇ​ന്ന​ലെ ജി​ല്ല​യി​ൽ മ​ഴ​യു​ടെ ശ​ക്തി​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ വൈ​ത്തി​രി താ​ലൂ​ക്കി​ൽ ശ​രാ​ശ​രി 177-ഉം ​മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ 186-ഉം ​മി​ല്ലി മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി.