ആ​നി മ​രി​യ ഫൗ​ണ്ടേ​ഷ​ൻ സ​ഹാ​യി​ച്ചു; പു​ത്ത​ ുമ​ല​യി​ലെ ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്കു കി​ട​പ്പാ​ട​മാ​യി
Saturday, August 8, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തു പ്ര​കൃ​തി​ദു​ര​ന്ത​മു​ണ്ടാ​യ പു​ത്ത​ു മ​ല​യി​ലെ ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്കു കി​ട​പ്പാ​ട​മാ​യി. ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ​ണി​യാ​യു​ധ​ങ്ങ​ള​ട​ക്കം ന​ശി​ച്ച ആ​ശാ​രി​ത്തൊ​ഴി​ലാ​ളി ശ്രീ​ജി​ത്ത്, മ​ണ്ണി​ൽ​പ്പു​ത​ഞ്ഞു മ​രി​ച്ച തോ​ട്ടം തൊ​ഴി​ലാ​ളി ഷൈ​ല എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ട​ച്ചു​റ​പ്പു​ള്ള വീ​ടാ​യ​ത്. ത​രി​യോ​ട് പാ​റ​യി​ൽ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​നി മ​രി​യ ഫൗ​ണ്ടേ​ഷ​നും ത​രി​യോ​ട് മു​രി​ങ്ങ​ത്തേ​രി തോ​മ​സു​മാ​ണ് ഷൈ​ല​യു​ടെ കു​ടും​ബ​ത്തി​നു വീ​ടൊ​രു​ക്കി​യ​ത്. തൃ​ക്കൈ​പ്പ​റ്റ​യി​ൽ തോ​മ​സ് ല​ഭ്യ​മാ​ക്കി​യ അ​ഞ്ചു സെ​ന്‍റി​ലാ​ണ് ഷൈ​ല​യു​ടെ ഭ​ർ​ത്താ​വ് ലോ​റ​ൻ​സ് വീ​ടു പ​ണി​ത​ത്. പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നു അ​ഞ്ചു ല​ക്ഷം രൂ​പ ആ​നി മ​രി​യ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കി.

മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ന്പാ​ല വെ​ള്ള​ക്കാ​വ​യ​ലി​ലാ​ണ് ശ്രീ​ജി​ത്ത് വീ​ട് നി​ർ​മി​ച്ച​ത്. സ്ഥ​ലം വാ​ങ്ങു​ന്ന​തി​ലും വീ​ടു പ​ണി​യു​ന്ന​തി​ലും ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യം ല​ഭി​ച്ചു.​ര​ണ്ടു കു​ടും​ബ​ങ്ങ​ളും മെ​യ് അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്തി​യ​ത്.

സ്വി​സ് ബാ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഷാ​ജി പാ​റ​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഫൗ​ണ്ടേ​ഷ​ൻ മു​ഖേ​ന ഭ​വ​ന നി​ർ​മാ​ണ​ത്തി​നും മ​റ്റും സ​ഹാ​യം ന​ൽ​കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ മാ​ത്രം ഏ​ഴു കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ടു​പ​ണി​ക്കു സ​ഹാ​യ​ധ​നം ന​ൽ​കി. പോ​യ​വ​ർ​ഷം ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ക​വ​ള​പ്പാ​റ​യി​ലെ ഏ​താ​നും കു​ടും​ബ​ങ്ങ​ൾ​ക്കു സ​ഹാ​യം എ​ത്തി​ച്ചു.