ഇ​നി ആ​ശു​പ​ത്രി​യി​ൽ പോ​വേ​ണ്ട; വീ​ട്ടി​ലി​രു​ന്ന് ഡോ​ക്ട​റെ കാ​ണാം
Sunday, August 9, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: വീ​ട്ടി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍, കം​പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്പ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​മു​ണ്ടെ​ങ്കി​ൽ ഇ​നി മു​ത​ൽ വീ​ട്ടി​ലി​രു​ന്ന് ഡോ​ക്ട​റെ കാ​ണാം. esanjeevaniopd.in/kerala എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത ശേ​ഷം ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാം. ലോ​ഗി​ൻ ചെ​യ്ത ശേ​ഷം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ഡോ​ക്ട​റോ​ട് നേ​രി​ട്ട് രോ​ഗ​വി​വ​ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാം. ഓ​ണ്‍​ലൈ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​നു ശേ​ഷം മ​രു​ന്ന് കു​റി​പ്പ​ടി​യും ഉ​ട​ൻ​ത​ന്നെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​സ​ഞ്ജീ​വ​നി ഒ​പി​ഡി എ​ന്ന ആ​പ്പ് വ​ഴി​യും സേ​വ​നം ല​ഭ്യ​മാ​ണ്. ടെ​ലി​മെ​ഡി​സി​ൻ സൗ​ക​ര്യം 24 മ​ണി​ക്കൂ​റും ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കു​മാ​യി 1056/04712552056 എ​ന്ന ദി​ശ ടോ​ൾ​ഫ്രീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.
സേ​വ​നം ല​ഭി​ക്കു​ന്ന​തി​നാ​യി esanjeevaniopd.in/kerala വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം ടോ​ക്ക​ണ്‍ എ​ടു​ക്കു​ക. എ​സ്എം​എ​സ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ന്ന​തി​നു ശേ​ഷം ല​മെി​ഷ​ല​ല്മി​ശീു​റ ലേ​ക്ക് ലോ​ഗി​ൻ ചെ​യ്യു​ക. ക്യൂ ​വ​ഴി പ​രി​ശോ​ധ​നാ മു​റി​യി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം ’കോ​ൾ നൗ’ ​ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യു​ക. വീ​ഡി​യോ​കോ​ൾ വ​ഴി ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​രു​ന്നു​ക​ളു​ടെ കു​റി​പ്പ​ടി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.