വ​യ​നാ​ട്ടി​ൽ 22 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു
Monday, August 10, 2020 11:44 PM IST
ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ൽ ജി​ല്ല​യി​ൽ 627 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. 22 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 605 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.​വൈ​ത്തി​രി താ​ലൂ​ക്കി​ൽ 18 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. 267 വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു സം​ഭ​വി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ൽ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും 109 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. ബ​ത്തേ​രി​യി​ൽ മൂ​ന്നു വീ​ട് പൂ​ർ​ണ​മാ​യും 229 വീ​ടു​ക​ൾ ഭാ​ഗ്ി​ക​മാ​യും ത​ക​ർ​ന്നു.
കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ ജി​ല്ല​യി​ൽ 14.18 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി. കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത് കു​രു​മു​ള​ക് ക​ർ​ഷ​ക​ർ​ക്കാ​ണ്.180 ഹെ​ക്ട​റി​ലാ​യി 62,082 കു​രു​മു​ള​കു​വ​ള​ളി​ക​ൾ ന​ശി​ച്ചു. 4.65 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​തു​മൂ​ലം ക​ണ​ക്കാ​ക്കു​ന്ന​ത്.
236.24 ഹെ​ക്ട​ർ സ്ഥ​ല​ത്തെ 5,90,600 വാ​ഴ കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ച് 2.86 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.​ഇ​ഞ്ചി​ക്കൃ​ഷി ന​ശി​ച്ച് 2.36 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. ആ​കെ 195.7 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി നാ​ശം.