നാ​ടു​കാ​ണി ചു​രംപാ​ത​യി​ലെ വി​ള്ള​ൽ വിദഗ്ധർ സ​ന്ദ​ർ​ശി​ച്ചു
Monday, August 10, 2020 11:59 PM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​രം റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വി​ള്ള​ൽ ജി​യോ​ള​ജി, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു. മ​ല​പ്പു​റ​ത്തെ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് എ. ​മ​നോ​ജ്, അ​സി​സ്റ്റ​ന്‍റ് ജി​യോ​ള​ജി​സ്റ്റ് സു​ബേ​ഷ്, മ​ഞ്ചേ​രി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, നി​ല​ന്പൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സി.​ടി. മു​ഹ്സി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.
ചു​ര​ത്തി​ലെ ഒ​ന്നാം വ​ള​വി​ന് മു​ക​ളി​ൽ അ​ത്തി​ക്കു​റു​ക്കി​ലാ​ണ് ശ​നി​യാ​ഴ്ച മു​പ്പ​തു മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ഉ​റ​പ്പി​ൽ വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച ജി​യോ​ള​ജി സം​ഘം പ്ര​ദേ​ശ​ത്തെ പ​ശി​മ​യാ​ർ​ന്ന മ​ണ്ണു കാ​ര​ണ​മു​ള്ള നി​ര​ങ്ങി​നീ​ങ്ങ​ൽ പ്ര​തി​ഭാ​സ​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ന്നി​ൻ ചെ​രി​വു​ക​ളി​ൽ നി​ന്നു​ള്ള ചോ​ല​യി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു ത​ട​സ​പ്പെ​ടു​ന്ന​തും റോ​ഡി​ന്‍റെ വി​ള്ള​ലി​നു കാ​ര​ണ​മാ​യ​താ​യി ജി​യോ​ള​ജി​സ്റ്റ് മ​നോ​ജ് പ​റ​ഞ്ഞു. ഇ​തേ അ​ഭി​പ്രാ​യം ത​ന്നെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫും പ​റ​ഞ്ഞ​ത്.
പ്ര​ദേ​ശ​ത്ത് മ​ഴ ക​ന​ത്താ​ൽ ചു​രം താ​ഴ്‌വാര​ത്തെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നും സം​ഘം പ​റ​ഞ്ഞു. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ത​ന്നെ പു​ന്ന​ക്ക​ൽ പ്ര​ദേ​ശ​ത്തെ നാ​ൽ​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.
വി​ള്ള​ൽ രൂ​പ​പ്പെ​ട്ട റോ​ഡി​ന്‍റെ ഭാ​ഗം പു​ന​ർ​നി​ർ​മി​ക്കും. ഈ ​പ്ര​വൃ​ത്തി ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കാ​മെ​ന്ന് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ കെ.​ടി.​കെ. അ​ജി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച സം​ഘം ശേ​ഷം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.
ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. രാ​ത്രി എ​ട്ടു മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ​യു​ള്ള ഗ​താ​ഗ​തം നേ​ര​ത്തെ ത​ന്നെ ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല​ക്കി​യി​രു​ന്നു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ. സു​കു, വാ​ർ​ഡ് അം​ഗം പി. ​ഹ​ക്കീം, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.