പരിസ്ഥിതിലോല മേഖല: ആ​ശ​ങ്ക​യ​ക​റ്റിയി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ം: കോ​ണ്‍​ഗ്ര​സ്
Tuesday, September 15, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ജി​ല്ല​യി​ലെ നാ​ല് വി​ല്ലേ​ജു​ക​ൾ പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ജി​ല്ലാ​കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
പ്ര​സ്തു​ത​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്ടും താ​മ​ര​ശേ​രി​യി​ലും ന​ട​ന്ന യോ​ഗ​ത്തി​ന്‍റെ​യും ആ​ക്ഷ​ൻ​ക​മ്മി​റ്റി​യു​ടെ​യും തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് മു​ന്നി​ലു​ണ്ടാ​കും.
ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ ത​രി​യോ​ട്, പൊ​ഴു​ത​ന, അ​ച്ചൂ​രാ​നം, കു​ന്ന​ത്തി​ട​വ​ക വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ബ​ഫ​ർ​സോ​ണാ​യി മാ​റും. അ​ങ്ങ​നെ വ​ന്നാ​ൽ അ​വി​ടെ പ​ല​ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ണ്ടാ​കും. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ട് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​രും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​ടി​യ​ന്ത​ര​മാ​യി ഉ​പേ​ക്ഷി​ക്ക​ണം.
വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​സ​മൂ​ഹ​ത്തെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു ച​ർ​ച്ച ന​ട​ത്താ​ൻ പോ​ലും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ വ​യ​നാ​ട് ജി​ല്ലാ​ഭ​ര​ണ​കൂ​ട​മോ ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ല. പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല​യി​ൽ നി​ന്നും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​തി​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.