പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണം: ചേ​ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക
Wednesday, September 16, 2020 10:44 PM IST
കാ​ട്ടി​ക്കു​ളം: മ​ലാ​ബാ​ർ,ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കു ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്കം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു ചേ​ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു ക​ർ​ഷ​ക​ര​ട​ക്കം ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കു ദോ​ഷം ചെ​യ്യു​മെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.​
ജി​ല്ല​യി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.
പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം അ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു. വി​കാ​രി ഫാ.​ഷാ​ജി മൂ​ത്തേ​ട​ത്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജോ​സ് പൂ​ത്ത​റ,ഷാ​ജു കാ​രാ​മ,സ​ജി ക​രി​ന്പ​ന​ക്കു​ഴി,ത​ങ്ക​ച്ച​ൻ വ​ട്ട​ക്കാ​ട്ട്, ജോ​സ​ഫ് ചെ​ന്പ​ക​ശേ​രി,സി​സ്റ്റ​ർ അ​നി​ത ടോം ​എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ്

ക​ൽ​പ്പ​റ്റ: 2020 - 21 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​മു​ക്ത​ഭ​ട·ാ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും www.ksb.gov.inഎ​ന്ന വെ​ബ് സൈ​റ്റി​ൽ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടു​ക​ൾ ന​വം​ബ​ർ 30 ന​കം ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. ഫോ​ണ്‍: 04936 202668.