പരിസ്ഥിതിലോല മേഖല: ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സം​സ്ഥാ​ന വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Friday, September 18, 2020 12:06 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ലെ 23 വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റും അ​തീ​വ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് അ​പ്ര​ഖ്യാ​പി​ത കു​ടി​യി​റ​ക്ക് ന​ട​ത്തു​ന്ന​തി​ന് തു​ട​ക്കം കു​റി​ച്ച​തി​നെ​തി​രെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സം​സ്ഥാ​ന വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. കേ​ര​ള​ത്തി​ലെ 36 സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് (ആ​ർ​ക​ഐം​എ​സ്) നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​റ​ളം, കൊ​ട്ടി​യൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​ല​ബാ​ർ, ഇ​ടു​ക്കി ജി​ല്ല​യി​ലെ ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മം​ഗ​ള​വ​നം പ​ക്ഷി സ​ങ്കേ​തം അ​ട​ക്കം ഏ​ഴ് വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള ബ​ഫ​ർ​സോ​ണ്‍ സം​ബ​ന്ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​റ​ക്കി​ക​ഴി​ഞ്ഞു. ശേ​ഷി​ക്കു​ന്ന 16 വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ താ​മ​സി​യാ​തെ ഇ​റ​ങ്ങു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബ​ഫ​ർ​സോ​ണ്‍ സ​മീ​പ ജി​ല്ല​ക​ളേ​യും ബാ​ധി​ക്കും.

കൃ​ഷി, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക. ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, മീ​ൻ കൃ​ഷി, റ​ബ്ബ​ർ, തോ​ട്ട​വി​ള കൃ​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​യ​ന്ത്രി​ക്കു​ക​യോ നി​രോ​ധി​ക്കു​ക​യോ ചെ​യ്യും. ക​ർ​ഷ​ക​ർ​ക്ക് സ്വ​ന്തം സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നും മ​ല​ഞ്ചെ​രി​വു​ക​ളി​ൽ വാ​ഴ​യും ക​പ്പ​യും ചേ​ന​യും ഇ​ഞ്ചി​യും അ​ട​ക്ക​മു​ള്ള ത​ന്നാ​ണ്ട് കൃ​ഷി​ക​ളും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. കാ​ർ​ഷി​കാ​വ​ശ്യ​ത്തി​ന് ഉ​ൾ​പ്പെ​ടെ​യു​ള്ള കി​ണ​ർ, കു​ളം, ബോ​ർ​വെ​ല്ലു​ക​ൾ തു​ട​ങ്ങി​യ​വ കു​ഴി​ക്കു​ന്ന​തി​ന് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക​ൾ അ​നു​മ​തി ന​ൽ​ക​ണം. ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് താ​മ​സ​ത്തി​നാ​യു​ള്ള വീ​ട് പ​ണി​യു​ന്ന​തി​നും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നും പു​തി​യ​റോ​ഡ് നി​ർ​മ്മി​ക്കു​ന്ന​തി​നും പ​ഴ​യ റോ​ഡു​ക​ൾ വീ​തി കൂ​ട്ടു​ന്ന​തും ടാ​റിം​ഗ് ന​ട​ത്തു​ന്ന​തും ബ​ല​പ്പെ​ടു​ത്ത​ലും നി​യ​ന്ത്രി​ക്ക​പ്പെ​ടും. വൈ​ദ്യു​തി ലൈ​നു​ക​ൾ വ​ലി​ക്കു​ന്ന​തി​നും മൊ​ബൈ​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ഉ​ച്ച​ഭാ​ഷ​ണി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണുണ്ടാവുക. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്.

വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ പോ​ലും ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് 2007 ലെ ​വ​നാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പൂ​ർ​ണ്ണ​മാ​യ ലം​ഘ​ന​മാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ കൃ​ഷി ചെ​യ്യാ​ത്ത ഭൂ​മി​യും 2003ലെ ​ഇ​എ​ഫ്എ​ൽ ആ​ക്ട് പ്ര​കാ​രം ഒ​രു രൂ​പ പോ​ലും ക​ർ​ഷ​ക​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ സർക്കാരിന് ഏ​റ്റെ​ടു​ക്കാം.

എ​ന്തൊ​ക്കെ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ധ്യ​ക്ഷ​രാ​യ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക​ൾ കാ​ലാ​കാ​ല​ങ്ങ​ളി​ൽ നി​ശ്ച​യി​ക്കു​മെ​ന്നാ​ണ് നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ പ​റ​യു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​മു​ള്ള ക​ർ​ഷ​ക, ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ​ങ്കാ​ളി​ത്തം നാ​മ​മാ​ത്ര​മാ​യ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ൽ ക​ർ​ഷ​ക​രു​ടേ​യും സാ​മാ​ന്യ ജ​ന​ങ്ങ​ളു​ടേ​യും താ​ൽ​പ​ര്യം ബ​ലി​ക​ഴി​ക്ക​പ്പെ​ടും എ​ന്നു​റ​പ്പാ​ണ്.

ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കി വ​ന​മാ​ക്കി മാ​റ്റു​വാ​നു​ള്ള ഗൂ​ഢ ത​ന്ത്ര​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള​ത്തി​ലെ 36 സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് തീ​രു​മാ​നി​ച്ച​താ​യി നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 23ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ എ​റ​ണാ​കു​ളം റി​സ​ർ​വ്വ് ബാ​ങ്ക് റീ​ജ​ണ​ൽ ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ക്കു​ന്ന ഉ​പ​വാ​സ​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കെ​ണ മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​തി​നാ​യി​രം ഇ ​മെ​യി​ൽ അ​യ​ക്കു​ന്ന​തി​ന്‍റെ ആ​രം​ഭം കു​റി​ക്കും. രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഷെ​വ വി.​സി. സെ​ബാ​സ്റ്റ്യ​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ൻ​ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി​യും താ​മ​ര​ശേ​രി ബി​ഷ​പ്പു​മാ​യ മാ​ർ റ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യും. റി​ട്ട. ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് പി.​കെ. ഷം​സു​ദ്ദീ​ൻ മു​ഖ്യാ​ഥി​തി​യാ​കും. വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ അ​ഡ്വ. ബി​നോ​യ് തോ​മ​സ് (ആ​ർ​ക​ഐം​എ​സ്), എ.​എ​ൻ. മു​കു​ന്ദ​ൻ (എ​ഫ്ആ​ർ​എ​ഫ്), പി.​ജെ. ജോ​ണ്‍, ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര (ക​ർ​ഷ​ക സേ​ന), മേ​ഴ്സി മാ​ർ​ട്ടി​ൻ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.