കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Friday, September 18, 2020 10:13 PM IST
അ​ന്പ​ല​വ​യ​ൽ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. അ​ന്പ​ല​വ​യ​ൽ റ​സ്റ്റ്ഹൗ​സ് പ​ന​ങ്ങ​ര ഹു​സൈ​ന്‍റെ ഭാ​ര്യ ഖ​ദീ​ജ​യാ​ണ്(54)​ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

പ്ര​മേ​ഹ​വും ശ്വാ​സ​ത​ട​സ​വും അ​ല​ട്ടി​യി​രു​ന്ന ഇ​വ​രെ ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ചി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ 14നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​ത്. അ​ന്നു​മു​ത​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ചി​കി​ത്സ. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. മ​ക്ക​ൾ:​ജാ​ഫ​ർ,മ​ഷൂ​ദ്. മ​രു​മ​ക്ക​ൾ: ഹ​സീ​ന, ഷ​ന.