ഇ​ഞ്ചി വി​ല ഉ​യ​രാ​ത്ത​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു
Friday, September 18, 2020 11:19 PM IST
പു​ൽ​പ്പ​ള്ളി: ഇ​ഞ്ചി വി​ല ഉ​യ​രാ​ത്ത​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന മ​ല​യാ​ളി ക​ർ​ഷ​ക​രാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​ത്തി​ൽ കു​ട​ക് മേ​ഖ​ല​യി​ലാ​ണ് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് മ​ല​യാ​ളി​ക​ൾ ഇ​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​വ​രി​ലേ​റെ​യും വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രാ​ണ്. ഇ​പ്പോ​ൾ 900 മു​ത​ൽ 1000 രു​പ വ​രെ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ 60 കി​ലോ ചാ​ക്ക് ഇ​ഞ്ചി​ക്ക് കി​ട്ടു​ന്ന വി​ല.
ക​ഴി​ഞ്ഞ​വ​ർ​ഷം പു​തി​യ ഇ​ഞ്ചി​ക്ക് 2,500 മു​ത​ൽ 3,000 രൂ​പ വ​രെ വി​ല കി​ട്ടി​യി​രു​ന്നു. വി​ള​വെ​ടു​ക്കാ​തി​രു​ന്ന പ​ഴ​യ ഇ​ഞ്ചി​ക്ക് 4000 മു​ത​ൽ 4200 രൂ​പ വ​രെ​യാ​ണ് വി​ല. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ​മ​യം 8,000 മു​ത​ൽ 10,000 രൂ​പ വ​രെ പ​ഴ​യ ഇ​ഞ്ചി​ക്ക് വി​ല കി​ട്ടി​യി​രു​ന്നു. വ​യ​നാ​ട്ടി​ൽ പ​ഴ​യ ഇ​ഞ്ചി​ക്ക് 2,500 മു​ത​ൽ 3000 രൂ​പ വ​രെ​യെ ല​ഭി​ക്കു​ന്നു​ള്ളു. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ഞ്ചി കൃ​ഷി ചെ​യ്യാ​ൻ ഒ​രേ​ക്ക​റി​ന് ആ​റ് ല​ക്ഷം രു​പ വ​രെ ചെ​ല​വ് വ​രു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
ശ​രാ​ശ​രി ഒ​രേ​ക്ക​റി​ൽ നി​ന്നും 400 ചാ​ക്ക് വ​രെ ഇ​ഞ്ചി ല​ഭി​ക്കു​മെ​ങ്കി​ലും വി​ല ഇ​ല്ലാ​ത്ത​ത് മൂ​ലം മു​ട​ക്ക് കാ​ശ് പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. ലോ​ക്ക് ഡൗ​ണ്‍ പ്ര​തി​സ​ന്ധി​ക​ൾ​ക്കൊ​പ്പം വി​ല​യി​ടി​വും കൂ​ടി​യാ​യ​തോ​ടെ പി​ടി​ച്ചു നി​ൽ​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. ക​ടം വാ​ങ്ങി കൃ​ഷി​യി​റ​ക്കി​യ​വ​ർ ആ​ണ് കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ ഇ​ഞ്ചി സം​സ്ക്ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മു​റ​വി​ളി കേ​ൾ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വു​ക​യാ​ണെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​യ കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ബാ​ങ്കു​ക​ളി​ൽ നി​ന്നും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​യ്പ എ​ടു​ത്ത് ഇ​ഞ്ചി കൃ​ഷി​ക്ക് പോ​യ ഇ​ട​ത്ത​രം ക​ർ​ഷ​ക​രാ​ണ് ഏ​റെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്. കു​ട​ക് മേ​ഖ​ല​ക​ളി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ സ്വ​ന്ത​മാ​യി ഇ​ഞ്ചി കൃ​ഷി ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തും ഇ​ഞ്ചി ഉ​ൽ​പാ​ദ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ഏ​റെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ക​ർ​ഷ​ക​ർ ഇ​ഞ്ചി കൃ​ഷി ചെ​യ്തി​രു​ന്ന​ത്.