മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന​ം പി​ൻ​വ​ലി​ക്ക​ണം: ജ​ന​സം​ര​ക്ഷ​ണ​സ​മി​തി
Friday, September 18, 2020 11:19 PM IST
മാ​ന​ന്ത​വാ​ടി: വ​നം, വ​ന്യ​ജീ​വി, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ നി​ല​വി​ലു​ള്ള വ​ന​പ്ര​ദേ​ശ​ങ്ങ​ളു​ടെ ചു​റ്റു​മാ​യി ബ​ഫ​ർ സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ജ്ഞാ​പ​ന​ങ്ങ​ൾ മ​നു​ഷ്യ​ജീ​വി​ത​ത്തെ ഗൗ​ര​വ​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് മാ​ന​ന്ത​വാ​ടി രൂ​പ​ത ജ​ന​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ആന്‍റോ മ​ന്പ​ള്ളി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
മൃ​ഗ​ത്തെ​യും കാ​ടി​നെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ശ്ലാ​ഘ​നീ​യ​മെ​ങ്കി​ലും അ​തി​ന്‍റെ പേ​രി​ൽ പൊ​തു​ജ​ന​ത്തി​ന്‍റെ ജീ​വി​തം അ​വ​ഗ​ണി​ക്കു​ന്ന​തും ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്ന​തും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന കേ​സി​ലും സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ആ​ന, പ​ന്നി, മാ​ൻ, മ​യി​ൽ, തു​ട​ങ്ങി​യ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം മൂ​ലം കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് നേ​രി​ടു​ന്ന നാ​ശം ഭീ​ക​ര​മാ​ണ്. അ​തോ​ടൊ​പ്പം ക​ടു​വ​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന വ​ർ​ധ​ന​വ് മൂ​ലം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട് വ​ന്യ​ജീ​വ​വി​സ​ങ്കേ​ത​ത്തെ ക​ടു​വാ​സ​ങ്കേ​ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു. ഇ​വ​യു​ടെ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ഫ​ർ സോ​ണ്‍ ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പി​ൻ​വാ​ങ്ങ​ണ​മെ​ന്നും ജ​ന​ജീ​വി​ത​ത്തെ​യും ജ​ന​ത്തി​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ത്ത വി​ജ്ഞാ​പ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ജ​ന​സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​ത​യി​ലെ ഫൊ​റോ​ന​ക​ളെ റീ​ജി​യ​ണു​ക​ളാ​യി തി​രി​ച്ച് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ജ​ന​സം​ര​ക്ഷ​ണ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് അ​ത്ത​രം സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ, പ്ര​ച​ര​ണ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ജ​ന​ത്തെ ബോ​ധ​വ​ത്ക​രി​ക്ക​ലും നി​യ​മ​പ​ര​മാ​യി ല​ഭ്യ​മാ​യി​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഈ-​മെ​യി​ൽ വ​ഴി​യാ​യും മ​റ്റും ജ​ന​ത്തി​ന്‍റെ പ്ര​തി​ഷേ​ധം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ക​യാ​ണ് ആ​ദ്യ​പ​ടി. തു​ട​ർ​ന്ന് നീ​തി​പൂ​ർ​വ​ക​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്ന സ​മ​യം വ​രെ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന രീ​തി​യി​ലും ശൈ​ലി​യി​ലും ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ല​ഘു​ലേ​ഖ​ക​ളും ബാ​ന​റു​ക​ളും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളും ഇ​ത​ര​വേ​ദി​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും എ​ല്ലാ​യി​ട​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ത​ന്നെ ഈ-​മെ​യി​ൽ ക്യാം​പ​യി​നിം​ഗും സം​ഘ​ടി​പ്പി​ക്കും. രൂ​പ​താ​ത​ല ജ​ന​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ട​വും സ​ഹ​ര​ക്ഷാ​ധി​കാ​രി മോ​ണ്‍. പോ​ൾ മു​ണ്ടോ​ളി​ക്ക​ലു​മാ​ണ്. ചെ​യ​ർ​മാ​ൻ ഫാ. ​ആ​ന്‍റോ മ​ന്പ​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ എ​ന്നി​വ​രും ഫാ. ​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ട​ത്തി​ൽ, ഫാ. ​നോ​ബി​ൾ തോ​മ​സ് പാ​റ​ക്ക​ൽ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രും, വ​ർ​ക്കി നി​ര​പ്പേ​ൽ, ജോ​സ് പ​ള്ള​ത്ത്, ബി​ബി​ൻ ച​ന്പ​ക്ക​ര, ടോം ​ജോ​സ്, ഗ്രേ​സി ചി​റ്റി​ന​പ്പി​ള്ളി, വി​ജി നെ​ല്ലി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രു​മാ​ണ്.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ഫാ. ​നോ​ബി​ൾ തോ​മ​സ് പാ​റ​ക്ക​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ട​ത്തി​ൽ, ക​ണ്‍​വീ​ന​ർ​മാ​രാ​യ വി​ജി നെ​ല്ലി​ക്കു​ന്നേ​ൽ, ജോ​സ് പ​ള്ള​ത്ത്, ബി​ബി​ൻ ചെ​ന്പ​ക്ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.