പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ൽനി​ന്ന് മ​ല​യാ​ള​ത്തെ മാ​റ്റി നി​ർ​ത്ത​രു​തെന്ന്
Friday, September 18, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: പ്രൈ​മ​റി അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് പി​എ​സ്‌​സി ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​ക​ളി​ൽ നി​ന്ന് മാ​തൃ​ഭാ​ഷാ പ​രി​ജ്ഞാ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​ല​യാ​ള ഐ​ക്യ​വേ​ദി വ​യ​നാ​ട് ജി​ല്ലാ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തു സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം അ​പൂ​ർ​ണ​മാ​ണ്. എ​ൽ​ഡി ക്ലാ​ർ​ക്ക്, ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ആ​ദ്യ ഘ​ട്ട പ​രീ​ക്ഷ​യി​ൽ നി​ന്നും മ​ല​യാ​ള​ത്തെ മാ​റ്റി നി​ർ​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.
വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​ന്നാം ഭാ​ഷ​യും സം​സ്ഥാ​ന​ത്തെ ഭ​ര​ണ​ഭാ​ഷ​യു​മാ​യ മ​ല​യാ​ള​ത്തോ​ടു​ള്ള ഇ​ത്ത​രം അ​വ​ഗ​ണ​ന​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കു​ന്ന ഓ​ണ്‍​ലൈ​ൻ ഭീ​മ​ഹ​ർ​ജി​യി​ൽ മു​ഴു​വ​ൻ ഭാ​ഷാ​സ്നേ​ഹി​ക​ളും ഒ​പ്പി​ട​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​വ കെ.​പാ​ലു​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി. ​പ്രേ​മ​ച​ന്ദ്ര​ൻ, എം.​വി. പ്ര​ദീ​പ​ൻ, ഡോ.​പി. സു​രേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ച​ന്ദ്ര​ൻ, പ്രീ​ത ജെ. ​പ്രി​യ​ദ​ർ​ശി​നി, ടി. ​താ​ജ് മ​ൻ​സൂ​ർ, പി.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ബാ​ല​ൻ വേ​ങ്ങ​ര, പി.​കെ. ഷാ​ഹി​ന, പി. ​ബി​ജു​കു​മാ​ർ, എം.​കെ. രാ​ജേ​ഷ്, വി.​പി. ബാ​ല​ച​ന്ദ്ര​ൻ, അ​നി​ൽ കു​റ്റി​ച്ചി​റ, അ​മ​ല എം. ​ദേ​വ്, എം.​എം. ഗ​ണേ​ശ്, ശി​വ​ൻ പ​ള്ളി​പ്പാ​ട്ട്, പി. ​അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.