എം​ഡി​റ്റ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, September 18, 2020 11:19 PM IST
ക​ൽ​പ്പ​റ്റ:​കോ​ഴി​ക്കോ​ട് ഉ​ള്ളി​യേ​രി​യി​ലെ എം. ​ദാ​സ​ൻ സ​ഹ​ക​ര​ണ കോ​ള​ജി​ന്‍റെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ൽ പി​ണ​ങ്ങോ​ട് റോ​ഡി​ലെ എ​ൻ​എം​ഡി​സി സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.​സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​ൻ​എം​ഡി​സി ചെ​യ​ർ​മാ​ൻ പി. ​സൈ​നു​ദ്ദി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ,ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നും എം. ​ദാ​സ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലും ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് സെ​ൽ തു​ട​ങ്ങി​യ​തെ​ന്നു സ​ഹ​ക​ര​ണ കോ​ള​ജ് സെ​ക്ര​ട്ട​റി എ.​കെ. മ​ണി,പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എം. മ​നീ​ശ​ൻ,അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ ഇ. ​ലാ​ലു പ്ര​സാ​ദ്,എം. ​സു​ധീ​പ്,മി​ഥു​ൻ ഉ​ത്ത​മ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.