ക​ർ​ഷ​ക​ൻ കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
Saturday, September 19, 2020 10:26 PM IST
മാ​ന​ന്ത​വാ​ടി: ക​ർ​ഷ​ക​നെ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ വി​ഷം അ​ക​ത്തു​ചെ​ന്നു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.​ക​ണി​യാ​രം കു​റ്റി​മ​ല വാ​ഴ​പ്ലാം​കു​ടി​യി​ൽ ജോ​സാ​ണ്(59) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കാ​ണാ​താ​യ ജോ​സി​നെ വീ​ട്ടു​കാ​ർ തെ​ര​യു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

ക​ട​ബാ​ധ്യ​ത​മൂ​ലം ജോ​സ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ബാ​ങ്കു​ക​ളി​ൽ​നി​ന്നും വ്യ​ക്തി​ക​ളി​ൽ​നി​ന്നും വാ​ങ്ങി​യ ക​ടം വീ​ട്ടാ​ൻ ജോ​സി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.