വ​യ​നാ​ട്ടി​ൽ മ​ഴ ശ​ക്തം: ബാ​ണാ​സു​ര സാഗർ അ​ണ​ക്കെട്ടിന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു
Sunday, September 20, 2020 11:51 PM IST
ക​ൽ​പ്പ​റ്റ:​വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​ക്കെട്ടിന്‍റെ ഷ​ട്ട​റു​ക​ളി​ൽ ഒ​ന്ന് 10 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് ഷ​ട്ട​ർ തു​റ​ന്നു സെ​ക്ക​ൻ​ഡി​ൽ 12.17 ക്യു​ബി​ക് മീ​റ്റ​ർ എ​ന്ന തോ​തി​ൽ വെ​ള്ളം ക​ര​മാ​ൻ​തോ​ട്ടി​ലേ​ക്കു ഒ​ഴു​ക്കു​ന്ന​ത്.

774.8 മീ​റ്റാ​ണ് അ​ണ​യി​ലെ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്.775 മീ​റ്റ​റാ​ണ് അ​പ്പ​ർ റൂ​ൾ ലെ​വ​ൽ.​സെ​ക്ക​ൻ​ഡി​ൽ 50 ക്യു​ബി​ക് മീ​റ്റ​ർ വ​രെ വെ​ള്ളം പു​റ​ത്തേ​ക്കു ഒ​ഴു​ക്കു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മൂ​ന്നു മി​നി​ട്ട് ഇ​ട​വി​ട്ട സൈ​റ​ണ്‍ മു​ഴ​ക്കി​യ​ശേ​ഷ​മാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​ത്. ക​ര​മാ​ൻ​തോ​ടി​ന്‍റെ ഇ​രു ക​ര​ക​ളി​ലു​മു​ള്ള​വ​ർ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നു അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്-181.5 മി​ല്ലീ​മീ​റ്റ​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ല​ഭി​ച്ച മ​ഴ​യു​ടെ ക​ണ​ക്ക് മി​ല്ലീ മീ​റ്റ​റി​ൽ: ത​വി​ഞ്ഞാ​ൽ158.3,മേ​പ്പാ​ടി ചാ​ലി​യാ​ർ ബേ​സി​ൻ-155.5,മേ​പ്പാ​ടി ക​ബ​നി ബേ​സി​ൻ-104.5,തൊ​ണ്ട​ർ​നാ​ട്-117,മാ​ന​ന്ത​വാ​ടി-116.5,വൈ​ത്തി​രി-104.6,എ​ട​വ​ക-92.4,ക​ൽ​പ്പ​റ്റ-84,പൊ​ഴു​ത​ന-76,മു​ട്ടി​ൽ-67,മീ​ന​ങ്ങാ​ടി-64.5,പ​ന​മ​രം-56.4,മൂ​പ്പൈ​നാ​ട്-57.5,നെ​ൻ​മേ​നി-48,നൂ​ൽ​പ്പു​ഴ-46.3,അ​ന്പ​ല​വ​യ​ൽ-44.8,വെ​ള്ള​മു​ണ്ട-44.5,പൂ​താ​ടി-40.6,തി​രു​നെ​ല്ലി-36.4,പു​ൽ​പ്പ​ള്ളി-34,ബ​ത്തേ​രി-23.

ജി​ല്ല​യി​ൽ പു​ഴ​ക​ളും തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്.​വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ് തീ​ർ​ത്തും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ.​മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ലെ റെ​ഡ് അ​ലേ​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.