വ​നം പ​രി​സ്ഥി​തി മ​ന്ത്ര​ാല​യ​ത്തി​ന്‍റെ നീ​ക്കം ചെ​റു​ക്കും: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Sunday, September 20, 2020 11:51 PM IST
മാ​ന​ന്ത​വാ​ടി: മ​ല​ബാ​ർ, കൊ​ട്ടി​യൂ​ർ, ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി വ​യ​നാ​ട് ജി​ല്ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്ര​ല​യ​ത്തി​ന്‍റെ നീ​ക്കം ചെ​റു​ക്കു​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പെ​ട്ടു. വ​യ​നാ​ട്ടി​ൽ വ​ന്യ​ജീ​വി ശ​ല്ല്യം കൊ​ണ്ട് ക​ർ​ഷ​ക​ർ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.

ക​ടു​വാ​സ​ങ്കേ​തം ആ​ക്കാ​നു​ള്ള ചി​ല നി​ഗൂ​ഢ നീ​ക്ക​ങ്ങ​ൾ​ക്ക് അ​ധി​കാ​രി​ക​ൾ ഒ​രു ഭാ​ഗ​ത്ത് നി​ന്ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​ണ്ട്. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല എ​ന്ന പേ​രി​ൽ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്കം മ​റു​വ​ശ​ത്ത് ന​ട​ത്തു​ന്നു. പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വ​ന​ത്തി​ൽ ഉ​ള്ളി​ൽ ത​ന്നെ ആ​യി​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്ര​ല​യം ഇ​റ​ക്കി​യ ക​ര​ട് നി​ർ​ദ്ദേ​ശ​ങ്ങ​ൾ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എം.​ജെ. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി, ഡോ.​പി. ല​ക്ഷ്മ​ണ​ൻ, കെ.​എ. ആ​ന്‍റ​ണി, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, എ.​കെ. ഇ​ബ്രാ​ഹിം, കാ​സിം പു​ളി​ഞ്ഞാ​ൽ, സ്വ​പ്ന ആ​ന്‍റ​ണി, ടി.​ആ​ർ. മൊ​യ്തു, ആ​ർ.​കെ. ഇ​സ്മ​യി​ൽ, വി. ​മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.