പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് റോ​ഡ്: രാ​ഹു​ൽ​ഗാ​ന്ധി എം​പി ഇ​ട​പെ​ട​ണ​മെ​ന്ന്
Wednesday, September 23, 2020 12:12 AM IST
ക​ൽ​പ്പ​റ്റ:​പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​നു വ​യ​നാ​ട് എം​പി രാ​ഹു​ൽ​ഗാ​ന്ധി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു റോ​ഡ് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
1994ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച റോ​ഡ് ഇ​ന്നും യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​തു ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി വി​ട്ടു​കി​ട്ടാ​ത്ത​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ്.​പ്ര​വൃ​ത്തി​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട 52 ഏ​ക്ക​ർ വ​ന​ഭൂ​മി​ക്കു പ​ക​രം 104 ഏ​ക്ക​ർ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ വ​നം വ​കു​പ്പി​നു കൈ​മാ​റി​യ​താ​ണ്.​ എ​ന്നി​ട്ടും കേ​ന്ദ്ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​മാ​യ ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ത്ത​തു ജ​ന​ങ്ങ​ളോ​ടു​ള്ള വെല്ലുവി​ളി​യാ​ണ്.
റോ​ഡി​ൽ 70 ശ​ത​മാ​നം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​താ​ണ്.​ വ​ന​ത്തി​ലൂ​ടെ​യു​ള്ള 8.25 കി​ലോ​മീ​റ്റ​ർ പാ​ത​യാ​ണ് നി​ർ​മി​ക്കാ​നു​ള്ള​ത്. ചു​രം ബ​ദ​ൽ റോ​ഡു​ക​ളി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന ല​ഭി​ച്ച പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഇ​ട​പെ​ട​ൽ സ​ഹാ​യ​ക​മാ​കും.​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നു വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​നു ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​നു അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.​വ​യ​നാ​ട് 26 വ​ർ​ഷ​മാ​യി കാ​ത്തി​രി​ക്കു​ന്ന ഈ ​സ്വ​പ്ന പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു കേ​ന്ദ്ര ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള​ല ബി​ജെ​പി​യ​ട​ക്കം മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും യോ​ജി​ച്ച പോ​രാ​ട്ട​ത്തി​നു ത​യാ​റാ​ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​
വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ത്ത കേ​ന്ദ്ര ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് റോ​ഡ് ശി​ലാ​സ്ഥാ​പ​ന​ത്തി​നു 26 വ​ർ​ഷം തി​ക​യു​ന്ന ഇ​ന്നു രാ​ത്രി ഒ​ന്പ​തി​നു വീ​ടു​ക​ളി​ൽ ലൈ​റ്റു​ക​ൾ അ​ണ​ച്ച് മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ചു വ​ഞ്ച​നാ​ദി​നാ​ച​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.
​ചെ​യ​ർ​മാ​ൻ കെ.​എ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍​സ​ണ്‍ ഒ​ഴ​ക്കാ​ന​ക്കു​ഴി,അ​ഡ്വ.​ജോ​ർ​ജ് വാ​ത്തു​പ​റ​ന്പി​ൽ,ടി.​പി. കു​ര്യാ​ക്കോ​സ്, ടോ​മി മാ​ത്യു,കെ.​വി. റെ​ജി,ബി​നോ​യ് ജോ​സ​ഫ്,കെ.​വി. സ​തി​ഷ്പോ​ൾ,ജോ​യി പു​തു​പ്പ​ള്ളി, എ.​ജെ. ബി​ജു,ജോ​സ്,പി.​യു.​ജോ​സ​ഫ്,പൗ​ലോ​സ് കു​രി​ശി​ങ്ക​ൽ,പി.​ജെ. ചാ​ക്കോ,വി.​ജെ. ജോ​സ​ഫ്,പി.​വി. മോ​നി​ച്ച​ൻ,ഇ.​ടി. തോ​മ​സ്,പി.​യു. ജോ​ണ്‍​സ​ണ്‍, ജി​നി​ഷ് എ​ള​ന്പാ​ശേ​രി,സി​ബി ജോ​ണ്‍, അ​നൂ​പ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.