ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Friday, September 25, 2020 12:24 AM IST
മാ​ന​ന്ത​വാ​ടി: ബ​ഫ​ർ​സോ​ണ്‍ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​ക, ക​ടു​വാ സ​ങ്കേ​ത​മാ​യി വ​യ​നാ​ടി​നെ മാ​റ്റാ​നു​ള്ള ശു​പാ​ർ​ശ പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം കൂ​ടു​ക​യും ക​ല്ലോ​ടി ടൗ​ണി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു. ജ​ന സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ബി​ജു മാ​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ, എം.​കെ. ജോ​ർ​ജ്, ലോ​റ​ൻ​സ്, എ​ൻ.​വി. ജോ​ർ​ജ്, ഷി​ജോ ചി​റ്റി​ല​പ്പ​ള്ളി, പോ​ൾ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.