സം​സ്ഥാ​ന അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ എസ്കെഎംജെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്
Friday, September 25, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സം​സ്ഥാ​ന​ത​ല പു​ര​സ്കാ​ര​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്ത് എസ്കെഎംജെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്. മി​ക​ച്ച എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള സം​സ്ഥാ​ന​ത​ല പു​ര​സ്കാ​ര​ത്തി​ൽ എസ്കെഎംജെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ എം.​ബി. അ​ഞ്ജ​ന ഉ​ത്ത​ര മേ​ഖ​ല​യി​ലെ മി​ക​ച്ച എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് വേ​റി​ട്ട​തും ശ്ര​ദ്ധേ​യ​മാ​യ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വെ​ച്ച വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും യൂ​ണി​റ്റു​ക​ൾ​ക്കും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്കു​മു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ലാ​ണ് സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ ആ​യി​രു​ന്ന എം.​ബി. അ​ഞ്ജ​ന ഇ​ടം​പി​ടി​ച്ച​ത്.
മി​ക​ച്ച സം​ഘാ​ട​ക​യാ​യ അ​ഞ്ജ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ശ്ര​ദ്ധേ​യ​ങ്ങ​ളാ​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു. വീ​ട് ഇ​ല്ലാ​ത്ത ല​ക്ഷ്മി​യ​മ്മ​യ്ക്ക് വീ​ടു പൂ​ർ​ത്തി​യാ​ക്കി ന​ൽ​കി​യ​ത് മി​ക​ച്ച നേ​ട്ട​മാ​യി. അ​വാ​ർ​ഡ് ജേ​ത്രി​യാ​യ അ​ഞ്ജ​ന​യെ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ​സ​മി​തി​യും അ​നു​മോ​ദി​ച്ചു.