ബഫർ സോൺ: പ്രതിഷേധം വ്യാപിക്കുന്നു
Sunday, September 27, 2020 11:19 PM IST
വൈ​ത്തി​രി: മ​ല​ബാ​ർ വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന് ചു​റ്റും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രെ യു​ഡി​എ​ഫ് വൈ​ത്തി​രി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​രോ​ധ​റാ​ലി സം​ഘ​ടി​പ്പി​ച്ചു. ത​ളി​പ്പു​ഴ​യി​ൽ നി​ന്നും വൈ​ത്തി​രി ടൗ​ണ്‍ വ​രെ​യാ​യി​രു​ന്നു റാ​ലി.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും എ​ഐ​സി​സി അം​ഗ​വു​മാ​യ കെ.​സി. റോ​സ​ക്കു​ട്ടി ടീ​ച്ച​ർ പി.​ടി. വ​ർ​ഗീ​സ്, സ​ലീം മേ​മ​ന എ​ന്നി​വ​ർ​ക്ക് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​പി. ആ​ലി, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​നി​ൽ കു​മാ​ർ, ഫ​സ​ൽ ത​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. എം. ​രാ​ഘ​വ​ൻ, ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, ഓ​ജ​സ് ദേ​വ​സി, സ​ലീം, പി.​കെ. ബ​ഷീ​ർ, ബ​ഷീ​ർ പൂ​ക്കോ​ട​ൻ, ഉ​ബൈ​ദ് കു​ന്നു​മ്മ​ൽ, ഷാ​ജി കു​ന്ന​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് വൈ​ത്തി​രി അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ കെ.​എം.​എ. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. റോ​സ​ക്കു​ട്ടി, പി.​പി. ആ​ലി, കെ.​വി. ഫൈ​സ​ൽ, ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ലി​ൽ
പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി

മീ​ന​ങ്ങാ​ടി: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കു​ചു​റ്റും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി. കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക സൗ​ഹൃ​ദ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.​വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ ക​ടു​വാ​സ​ങ്കേ​ത​മാ​യി പ്ര​ഖ്യാ​പി​ക്ക​രു​തെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു.​വി​കാ​രി ഫാ.​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ​ഹ വി​കാ​രി ഫാ.​എ​ൽ​ദോ അ​തി​ര​ന്പു​ഴ​യി​ൽ, ട്ര​സ്റ്റി​മാ​രാ​യ സാ​ബു കു​ര്യാ​ക്കോ​സ് പു​ത്ത​യ​ത്ത്,ജോ​ർ​ജ് ന​ടു​പ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി സാ​ബു ഒ​റോ​മ്മാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​ണ​യു​മാ​യി വി ​ഫോ​ർ വ​യ​നാ​ട് മൂ​വ്മെ​ന്‍റ്

ക​ൽ​പ്പ​റ്റ:​വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കു​ചു​റ്റും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി​ലോ​ല പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​തി​രെ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​ണ​മാ​യി വി ​ഫോ​ർ വ​യ​നാ​ട് മൂ​വ്മെ​ന്‍റ് പ്ര​തീ​കാ​ത്മ​ക പ്ര​ചാ​ര​ണം ന​ട​ത്തി.​പു​ര​യി​ട​ത്തി​നു അ​തി​രി​ലെ വേ​ലി​യി​ൽ കു​ടു​ങ്ങി ക​ടു​വ ച​ത്ത​തി​ന്‍റെ പേ​രി​ൽ വ​നം വ​കു​പ്പ് ക​ർ​ഷ​ക​നെ ഇ​രു​ന്പ​ഴി​ക്കു​ള്ളി​ലാ​ക്കി​യ​തു അ​നു​സ്മ​രി​പ്പി​ച്ചു ക​ർ​ഷ​ക​ൻ കൂ​ട്ടി​ലും ക​ടു​വ നാ​ട്ടി​ലും എ​ന്ന പേ​രി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം.​ന​ട​വ​യ​ലി​ൽ ആ​രം​ഭി​ച്ച പി​ര​പാ​ടി മാ​ന​ന്ത​വാ​ടി​യി​ൽ സ​മാ​പി​ച്ചു.​മ​നു​ഷ്യ​ന്‍റെ ന​ൻ​മ​യ്ക്കും പ്ര​കൃ​തി​യു​ടെ​യും വ​ന്യ​ജീ​വി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും ഉ​ത​കു​ന്ന നി​യ​മ​നി​ർ​മാ​ണ​ത്തി​നു ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നു മൂ​വ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ഫ​ർ സോ​ണ്‍ നീ​ക്ക​ത്തി​ൽ നി​ന്ന് പി​ൻ​മാ​റ​ണം

പു​ൽ​പ്പ​ള്ളി: ബ​ഫ​ർ സോ​ണ്‍ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ല ​കാ​ർ​ഡു​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ചു. വ​യ​നാ​ടി​നെ ഏ​റെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന നി​യ​മം പി​ൻ​വ​ലി​ക്ക​ണം. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ ഇ​വി​ടെ നി​ന്ന് കു​ടി​യൊ​ഴി​ഞ്ഞ് പോ​കേ​ണ്ട അ​വ​സ്ഥ സം​ജാ​ത​മാ​ക്കും. നി​ല​വി​ൽ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും നി​ല​വി​ലെ ക​ര​ട് വി​ജ​ഞാ​പ​ന​ത്തി​ൽ ജി​ല്ല​യി​ലെ നാ​ല് വി​ല്ലേ​ജു​ക​ളാ​ണ് പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​കു​ന്ന​തെ​ങ്കി​ലും വി​ജ​ഞാ​പ​ന​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​തേ​പ​ടി ന​ട​പ്പി​ലാ​യാ​ൽ വ​യ​നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും കു​ടി​യൊ​ഴി​ഞ്ഞ് പോ​കേ​ണ്ട​താ​യി വ​രു​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വ​മെ​ത്തി​ക്കു​ന്ന​തി​നാ​യി ഇ ​മെ​യി​ൽ വ​ഴി പ്ര​തി​ഷേ​ധം, ഇ ​മെ​യി​ൽ ക്യാ​ന്പ​യി​നിം​ഗ് ന​ട​ത്തു​വാ​നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​വാ​നും തീ​രു​മാ​നി​ച്ചു. ഫാ.​ഫി​ലി​പ്പ് ചാ​ക്കോ അ​ര​ത്ത​മാ​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡീ​ക്ക​ണ്‍ ജി​ബി​ൻ പു​ന്ന​ശേ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി ആ​യ​ത്തു​കു​ടി​യി​ൽ, യ​ൽ​ദോ​സ് ക​ണി​യാ​ട്ടു​കു​ടി​യി​ൽ, ജോ​ബി ക​ണി​യാ​ട്ടു​കു​ടി​യി​ൽ, യാ​ക്കോ​ബ് പ​ള്ള​ത്ത്, വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ട്, കെ.​പി. എ​ൽ​ദോ​സ് ക​ണി​യാ​ട്ടു​കു​ടി​യി​ൽ, ചി​പ്പി കു​ര്യ​ൻ കൊ​ല്ലം​കു​ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​തി​ഷേ​ധി​ച്ചു

പു​ൽ​പ്പ​ള്ളി: വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തീ​ൽ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സ​ഭാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വും ക​ത്തീ​ഡ്ര​ൽ വി​കാ​രി​യു​മാ​യ ഫാ.​ഡോ.​ജേ​ക്ക​ബ് മീ​ഖാ​യേ​ൽ പു​ല്ല്യാ​ട്ടേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ചീ​ര​ക​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റി ഷാ​ജി ചി​റ​പ്പാ​ട്ട്, സെ​ക്ര​ട്ട​റി എ​ൽ​ദോ​സ് കെ.​വൈ. യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല സെ​ക്ര​ട്ട​റി യ​ൽ​ദോ നാ​ര​ക​ത്ത്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ബി​ൻ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ഫ​ർ സോ​ണി​ൽ​നി​ന്നും
ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ
ഒ​ഴി​വാ​ക്ക​ണം: മു​സ്് ലിം ലീ​ഗ്

ക​ൽ​പ്പ​റ്റ: കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ’കാ​ർ​ഷി​ക ബി​ൽ’ രാ​ഷ്ട്ര​പ​തി ഒ​പ്പി​ട​രു​തെ​ന്നും മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ബ​ഫ​ർ സോ​ണി​ൽ നി​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ മുസ്് ലിം ​ലീ​ഗ് ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തി​ക​ച്ചും ക​ർ​ഷ​ക വി​രു​ദ്ധ​വും കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള​തു​മാ​ണ് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന ’കാ​ർ​ഷി​ക ബി​ൽ. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന രാ​ജ്യ​ത്തി​ന്‍റെ താ​ങ്ങും ത​ണ​ലു​മാ​യി നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​രെ കു​ത്ത​ക മു​ത​ലാ​ളി​മാ​രു​ടെ അ​ടി​മ​ക​ളാ​ക്കി മാ​റ്റു​ന്ന പു​തി​യ നി​യ​മം വ​രു​ന്ന​തി​നെ ത​ട​യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ. റ​ഷീ​ദ്, ടി. ​മു​ഹ​മ്മ​ദ് തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.