സു​ഗ​ന്ധ​ഗി​രി മേ​ഖ​ല അ​ണു​വി​മു​ക്ത​മാ​ക്കി
Sunday, September 27, 2020 11:19 PM IST
പൊ​ഴു​ത​ന:​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ഗ​ന്ധ​ഗി​രി മേ​ഖ​ല​യി​ൽ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി.​അം​ബ,പ്ലാ​ന്‍റേഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ൾ,അ​ങ്ക​ണ​വാ​ടി,യൂ​ത്ത് ക്ല​ബ്,ഹെ​ൽ​ത്ത്സെ​ന്‍റ​ർ തു​ട​ങ്ങി​യ​വ​യാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​നീ​ർ, ബാ​ബു ഹെ​ൻ​ട്രി,ആ​ർ. രാ​ജ​ൻ,സു​ധ അ​നി​ൽ,സോ​ണി​യ ഷാ​ജി, അ​ജ്നാ​സ്,സ​തീ​ഷ് കു​മാ​ർ,വി​ജി വി​ൻ​സ​ന്‍റ്,ശ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സി.​എ​ഫ്. തോ​മ​സി​ന്‍റെ
നി​ര്യാ​ണ​ത്തി​ൽ
അ​നു​ശോ​ചി​ച്ചു

ക​ൽ​പ്പ​റ്റ:​കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം)​ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം:
എ​സ് വൈഎ​സ് പാ​ത​യോ​ര സ​മ​രം ന​ട​ത്തി

ക​ൽ​പ്പ​റ്റ:​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ അ​പ്ര​ധാ​ന​മാ​ക്കു​ന്ന​തി​നു​ള്ള ഗൂ​ഢ​നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് എസ് വൈ എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത​ത​നു​സ​രി​ച്ചു പ്ര​വ​ർ​ത്ത​ക​ർ ജി​ല്ല​യി​ൽ പാ​ത​യോ​ര സ​മ​രം ന​ട​ത്തി.​
ദേ​ശീ​യ​പാ​ത​യി​ൽ മു​ത്ത​ങ്ങ​യ്ക്കും ല​ക്കി​ടി​ക്കും ഇ​ട​യി​ൽ എ​ല്ലാ ടൗ​ണു​ക​ളി​ലും 20 വീ​തം പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.