പു​ൽ​പ്പ​ള്ളി മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്​ത്തി കോ​വി​ഡ് വ്യാ​പ​നം
Sunday, September 27, 2020 11:19 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക നീ​ളു​ന്ന​ത് പു​ൽ​പ്പ​ള്ളി മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. മേ​ഖ​ല​യി​ൽ ര​ണ്ടാ​ഴ്ച​ക്കി​ടെ നി​ര​വ​ധി പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ പ​ല​രും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് വ​രെ ടൗ​ണി​ലും മ​റ്റി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. പു​ൽ​പ്പ​ള്ളി ച​ങ്ങ​ല​ഗേ​റ്റി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ന​പ്പാ​റ​യി​ൽ കെഎസ്ആ​ർ​ടി ജീ​വ​ന​ക്കാ​ര​നു​മു​ൾ​പ്പെ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
പു​ൽ​പ്പ​ള്ളി ടൗ​ണി​ലെ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഫാ​ൻ​സി​ക്ക​ട​യി​ലും കൂ​ൾ​ബാ​റി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണി​ലെ കാ​ർ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ഇ​തോ​ടെ​യാ​ണ് ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യ​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണം. രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന പ​ല​രും ക്വാ​റന്‍റൈ​നി​ൽ പോ​കാ​തെ​യും പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തു​മാ​ണ് രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം.
രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ല​ർ​ക്കും ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. ഇ​താ​ണ് സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ​ല​രും പു​റ​ത്തി​റ​ക്കി ന​ട​ക്കാ​നു​ള്ള കാ​ര​ണം. അ​തു​കൊ​ണ്ട് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര​മാ​യി ക്വാ​റന്‍റൈനി​ൽ ക​ഴി​യ​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.