ഇ​ന്‍റ​ലി​ജ​ൻ​സ് ഇ-​ഗ​വേ​ണ​ൻ​സ് സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 28, 2020 11:53 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സേ​വ​ന​ങ്ങ​ൾ ഇ​നി മു​ത​ൽ ഓ​ണ്‍​ലൈ​നി​ലും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ-​ഗ​വേ​ണ​ൻ​സ് സം​വി​ധാ​നം ഒ​രു​ക്കി​യ​തോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ വി​ര​ൽ തു​ന്പി​ൽ ല​ഭ്യ​മാ​കു​ന്ന​ത്. എ​ട​വ​ക, കോ​ട്ട​ത്ത​റ, വൈ​ത്തി​രി, വെ​ങ്ങ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, മീ​ന​ങ്ങാ​ടി, പൊ​ഴു​ത​ന, ത​രി​യോ​ട്, മു​ട്ടി​ൽ, നൂ​ൽ​പ്പു​ഴ, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ​ത്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ സു​താ​ര്യ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ൽ ഗ​വേ​ണ​ൻ​സ് മ​നേ​ജ്മെ​ന്‍റ് സി​സ്റ്റം (ഐ​എ​ൽ​ജി​എം​എ​സ്)​ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ഇ​രു​ന്നൂ​റി​ല​ധി​കം സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും അ​പ്പീ​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ tthsp://erp.lsgkerala.gov.in
എ​ന്ന വെ​ബ്സൈ​റ്റ് മു​ഖാ​ന്ത​ര​മാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ന​ട​പ​ടി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ അ​റി​യി​പ്പ് എ​സ്എം​എ​സ് ആ​യി അ​പേ​ക്ഷ​ക​ന് ല​ഭി​ക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​നാ​ണ് സോ​ഫ്റ്റ്വെ​യ​ർ ത​യാ​റാ​ക്കി​യ​ത്.
പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.