മാ​വേ​ലി സ്റ്റോ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​ടെ സ്ഥ​ലം​മാ​റ്റം വി​വാ​ദ​ത്തി​ൽ
Monday, September 28, 2020 11:54 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി​യോ​ട് മാ​വേ​ലി സ്റ്റോ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രെ ഇ​തേ പ​ഞ്ചാ​യ​ത്തി​ലെ ചീ​രാ​ൽ മാ​വേ​ലി സ്റ്റോ​റി​ലേ​ക്കു സ്ഥ​ലം മാ​റ്റി​യ​തു വി​വാ​ദ​ത്തി​ൽ. ചു​ള്ളി​യോ​ട് മാ​വേ​ലി സ്റ്റോ​റി​ൽ ഒ​ഴി​വു സൃ​ഷ്ടി​ക്കു​ന്ന​തി​നും ഇ​വി​ടെ സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ കു​ടും​ബാ​ഗ​ത്തെ നി​യ​മി​ക്കു​ന്ന​തി​നു​മാ​ണ് സ്ഥ​ലം​മാ​റ്റം ന​ട​ത്തി​യ​തെ​ന്നു ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് വി​വാ​ദം നാ​ന്പി​ട്ട​ത്.
ചു​ള്ളി​യോ​ടു​ന്നു​നി​ന്നു സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​യാ​ൾ ചീ​രാ​ലി​ൽ എ​ത്തു​ന്ന​തോ​ടെ അ​വി​ടെ മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി ജോ​ലി ചെ​യ്യു​ന്ന ദി​ന​വേ​ത​ന​ക്കാ​രി​ക്കു തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​വും സം​ജാ​ത​മാ​യി.
ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ ര​ണ്ടു​വീ​തം സ്ഥി​രം, ദി​ന​വേ​ത​ന ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. സ്റ്റോ​ർ മാ​നേ​ജ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റോ​ർ മാ​നേ​ജ​ർ ത​സ്തി​ക​ക​ളി​ലാ​ണ് സ്ഥി​രം ജീ​വ​ന​ക്കാ​ർ. സ്ഥി​രം അ​സി​സ്റ്റ​ന്‍റ് സ്റ്റോ​ർ മാ​നേ​ജ​രി​ല്ലാ​ത്ത മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ ജീ​വ​ന​ക്കാ​രി​ൽ മൂ​ന്നു ദി​വ​സ വേ​ത​ന​ക്കാ​ർ ഉ​ണ്ടാ​കും. സ​പ്ലൈ​കോ ഏ​രി​യ മാ​നേ​ജ​രാ​ണ് ദി​വ​സ വേ​ത​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത്.
ഭ​ക്ഷ്യ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന സി​പി​ഐ ആ​ഭി​മു​ഖ്യ​മു​ള്ള സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ(​എ​ഐ​ടി​യു​സി) അം​ഗ​ങ്ങ​ളാ​ണ് ചു​ള്ളി​യോ​ട്, ചീ​രാ​ൽ മാ​വേ​ലി സ്റ്റോ​റു​ക​ളി​ലെ ദി​വ​സ വേ​ത​ന​ക്കാ​ർ. എ​ന്നി​രി​ക്കെ സി​പി​ഐ പ്ര​ദേ​ശി​ക നേ​താ​വി​ന്‍റെ ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങി സ​പ്ലൈ​കോ അ​ധി​കൃ​ത​ർ ന​ട​ത്തി​യ സ്ഥ​ലം​മാ​റ്റം പാ​ർ​ട്ടി​യി​ലും യൂ​ണി​യ​നി​ലും ച​ർ​ച്ചാ​വി​ഷ​യ​മാ​യി.
പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ കു​ടും​ബാ​ഗ​ത്തി​നു ജോ​ലി ന​ൽ​കു​ന്ന​തി​നു ഫെ​ഡ​റേ​ഷ​ൻ അം​ഗ​മാ​യ ദി​ന വേ​ത​ന​ക്കാ​രി​യു​ടെ തൊ​ഴി​ൽ ത​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന​തു അ​നു​ചി​ത​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളി​ൽ പൊ​തു​വെ.
ചീ​രാ​ൽ മാ​വേ​ലി സ്റ്റോ​റി​ൽ ഒ​രു സ്ഥി​രം ജീ​വ​ന​ക്കാ​ര​നും മൂ​ന്നു ദി​ന വേ​ത​ന​ക്കാ​രു​മാ​ണു​ള്ള​ത്. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന മു​റ​യ്ക്കു സ്റ്റോ​റി​ൽ ദി​ന വേ​ത​ന​ക്കാ​രി​ൽ ഒ​രാ​ൾ അ​ധി​ക​മാ​കു​ക​യും പു​റ​ത്തു​പോ​കേ​ണ്ടി​യും വ​രു​മെ​ന്നു ഫെ​ഡ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.