ജ​ലീ​ലി​നെ ആ​സൂ​ത്രി​ത​മാ​യി വെ​ടി​വ​ച്ചു​കൊ​ന്നു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നു ക്രൈം​ബ്രാ​ഞ്ച്
Tuesday, September 29, 2020 11:57 PM IST
ക​ൽ​പ്പ​റ്റ: ല​ക്കി​ടി ഉ​പ​വ​ൻ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ 2019 മാ​ർ​ച്ച് ആ​റി​നു രാ​ത്രി മാ​വോ​യി​സ്റ്റ് സി.​പി. ജ​ലീ​ലി​നെ പോ​ലീ​സ് ഏ​ക​പ​ക്ഷി​യ​മാ​യി വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നു ക്രൈം​ബ്രാ​ഞ്ച്. ജ​ലീ​ലി​ന്‍റെ സ​ഹോ​ദ​ര​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് ചെ​റു​ക്ക​പ്പ​ള്ളി സി.​പി. റ​ഷീ​ദ് വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു 2019 മാ​ർ​ച്ച് ഏ​ഴി​നു ന​ൽ​കി​യ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക്രൈം​ബ്രാ​ഞ്ച് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്ന വാ​ദം.
ജ​ലീ​ലീ​ൽ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​യു​സി​എ​ല്ലും മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രു​മാ​യു​ള്ള കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​യി​ൽ പ​റ​യു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പോ​ലീ​സു​കാ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു റ​ഷീ​ദ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നു ഈ ​പ​രാ​തി വെ​ടി​വ​യ്പ്പു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​നു 2019 സെ​പ്റ്റം​ബ​ർ ഏ​ഴി​നു അ​യ​ച്ചു. 2019 ന​വം​ബ​ർ അ​ഞ്ചി​നു ക്രൈം​ബ്രാ​ഞ്ച് പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി​യെ​ടു​ത്തു.
വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ജ​ലീ​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഏ​തെ​ങ്കി​ലും കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ​ത്ത​ന്നെ ജീ​വ​നോ​ടെ പി​ടി​കൂ​ടു​ന്ന​തി​നു​പ​ക​രം ത​ണ്ട​ർ​ബോ​ൾ​ട്ട് ക​മാ​ൻ​ഡോ​ക​ൾ ആ​സൂ​ത്രി​ത​മാ​യി ജ​ലീ​ലി​നെ വെ​ടി​വ​യ്ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. മു​ട്ടി​നു താ​ഴെ വെ​ടി​വ​യ്ക്കാ​മാ​യി​രു​ന്നി​ട്ടും ത​ല​യ്ക്കു പി​ന്നി​ലും ചു​മ​രി​ലും നി​റ​യൊ​ഴി​ച്ച​തു കൊ​ല്ലു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. റി​സോ​ർ​ട്ടി​ലും വ​ള​പ്പി​ലു​മാ​യി ഉ​ണ്ടാ​യി​രു​ന്ന 16 സി​സി​ടി​വി കാ​മ​റ​ക​ളി​ൽ മൂ​ന്നു എ​ണ്ണ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ൻ ക​ണ്ട ഒ​രു ദൃ​ശ്യ​ത്തി​ൽ ജ​ലീ​ലും മ​റ്റൊ​രാ​ളും ഓ​ടു​ന്ന​തും ത​ണ്ട​ർ​ബോ​ൾ​ട്ട് ക​മാ​ൻ​ഡോ​ക​ൾ പി​ന്നി​ൽ​നി​ന്നു വെ​ടി​വ​യ്ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലാ​യി​രു​ന്നു റ​ഷീ​ദി​ന്‍റെ മൊ​ഴി.
ഉ​പ​വ​ൻ റി​സോ​ർ​ട്ട് വ​ള​പ്പി​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​പ്രീം കോ​ട​തി​യു​ടെ​യും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നു ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
മാ​ന​ന്ത​വാ​ടി സ​ബ്ക​ള​ക്ട​റു​മാ​യ എ​ക്സി​ക്യു​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് എ​ൻ.​എ​സ്.​കെ. ഉ​മേ​ഷാ​ണ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ​ത്. കൊ​ല്ല​പ്പെ​ട്ട​ത് ആ​രാ​ണെ​ന്നു ഇ​ൻ​ക്വ​സ്റ്റ് തു​ട​ങ്ങി​യ​പ്പോ​ൾ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. ഇ​ൻ​ക്വ​സ്റ്റ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പ​രാ​തി​ക്കാ​ര​നാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി​യു​ടെ​യും പോ​ലീ​സ് സ​ർ​ജ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് 2019 മാ​ർ​ച്ച് എ​ട്ടി​നു ജ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​ത്. ജ​ലീ​ലി​ന്‍റെ ത​ല​യ്ക്കു പി​ന്നി​ലെ​യും ചു​മ​ലി​ലെ​യും മു​റി​വു​ക​ൾ ദൂ​രെ​നി​ന്നു വെ​ടി​യേ​റ്റു​ണ്ടാ​യ​താ​ണെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.​സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ഴു​വ​ൻ സാ​മ​ഗ്രി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കു അ​യ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 14 തോ​ക്കു​ക​ളാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു പോ​ലീ​സു​കാ​രു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ജ​ലീ​ലി​ന്‍റെ മ​ര​ണ​ത്തി​ൽ 2019 മാ​ർ​ച്ച് 11ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം ന​ട​ന്ന​താ​യും ക്രൈം​ബ്ര​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ഉ​പ​വ​ൻ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ പോ​ലീ​സി​നു നേ​രേ നി​റ​യൊ​ഴി​ച്ച​തു ജ​ലീ​ൽ അ​ല്ലെ​ന്നും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​ണെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ നി​ല​വി​ലെ വാ​ദം. റി​സോ​ർ​ട്ട് വ​ള​പ്പി​ൽ മാ​വോ​യി​സ്റ്റു​ക​ൾ പോ​ലീ​സി​നു​നേ​രെ വെ​ടി​വ​ച്ച​പ്പോ​ൾ ആ​ത്മ​ര​ക്ഷാ​ർ​ഥം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ജ​ലീ​ൽ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് നേ​ര​ത്തേ പ​റ​ഞ്ഞ​ത്. ജ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തു​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്ത തോ​ക്കി​ൽ​നി​ന്നു നി​റ​യൊ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പോ​ലീ​സി​നു മാ​സ​ങ്ങ​ൾ മു​ന്പു ല​ഭി​ച്ച ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. റി​സോ​ർ​ട്ടി​ലെ​ത്തി​യ ര​ണ്ടു മാ​വോ​വാ​ദി​ക​ളി​ൽ ആ​രാ​ണ് പോ​ലീ​സു​കാ​ർ​ക്കു​നേ​രേ നി​റ​യൊ​ഴി​ച്ച​തെ​ന്നു ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നി​ല്ല.