വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, September 29, 2020 11:58 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ നാ​ഷ​ണ​ൽ ന്യൂ​ട്രി​ഷ​ൻ മി​ഷ​ൻ (സ​ന്പു​ഷ്ട കേ​ര​ളം) ജീ​വ​ന​ക്കാ​ർ പോ​ഷ​ൻ മാ​സാ​ച​ര​ണ​മാ​യ സെ​പ്തം​ബ​ർ മാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക​ത​മാ​ക്കു​ന്ന​തി​നും മി​ഷ​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി ഷോ​ർ​ട്ട് വീ​ഡി​യോ പു​റ​ത്തി​റ​ക്കി. അ​ഞ്ച് വ​യ​സു​കാ​ര​നാ​യ ആ​യു​ഷ് അ​വ​ത​രി​പ്പി​ച്ച് പു​റ​ത്തി​റ​ക്കി​യ വി​ഡി​യോ ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ബി. സാ​യ്നാ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ യു.​എ​സ്. നി​ശാ​ന്ത്, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷ​ഹ​ൻ​ഷാ, ജി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ടേ​ക്ക് ഓ​ഫ് അ​തി​ഥി​യാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി

ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക ഉ​ണ​ർ​വ് ന​ൽ​കു​ന്ന​തി​നും വി​ജ്ഞാ​നം പ​ക​രു​ന്ന​തി​നും വേ​ണ്ടി ന​ട​ത്തു​ന്ന ടേ​ക്ക് ഓ​ഫ് പ​രി​പാ​ടി​യു​ടെ ടെ​ൽ എ ​ഹ​ലോ യി​ൽ ഈ ​ആ​ഴ്്ചയി​ലെ അ​തി​ഥി​യാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ ഇ​ള​ങ്കോ പ​ങ്കെ​ടു​ക്കും. ഇ​ന്ന് വൈ​കീ​ട്ട് നാ​ല് മു​ത​ൽ അ​ഞ്ചു​വ​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​മാ​യി കു​ട്ടി​ക​ൾ​ക്ക് വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കാം. വി​ളി​ക്കേ​ണ്ട ന​ന്പ​ർ: 9526804151.