ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി
Thursday, October 1, 2020 12:09 AM IST
കാ​ട്ടി​ക്കു​ളം: വ​യ​നാ​ട്ടു​കാ​ര​നാ​യ ലോ​റി ഡ്രൈ​വ​റെ കു​ട്ട​ത്തി​നു സ​മീ​പം നാ​ൽ​ക്ക​രി​യി​ൽ ആ​ക്ര​മി​ച്ചു പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. പ​ന​മ​രം സ്വ​ദേ​ശി ഷാ​ഹി​റി​നാ​ണ്(27)​ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ തി​ക്താ​നു​ഭ​വം.

പെ​രി​യ​പ​ട്ട​ണ​ത്തി​ൽ​നി​ന്നു ലോ​ഡു​മാ​യി വ​രു​ന്ന​തി​നി​ടെ മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​നു വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കാ​റി​ലും വാ​നി​ലു​മാ​യി എ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ച​തെ​ന്നു ഷാ​ഹി​ർ പ​റ​യു​ന്നു. ത​ല​യ്ക്കും നാ​ഭി​ക്കും പ​രി​ക്കേ​റ്റ ഷാ​ഹി​ർ കു​ട്ടം ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.