കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തു ക​ർ​ഷ​ക​രെ ച​വി​ട്ടി മെ​തി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ: ഷൈ​ജോ ഹ​സ​ൻ
Thursday, October 1, 2020 12:09 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു ദോ​ഷം ചെ​യ്യു​മെ​ന്നു കേ​ര​ള യു​വ​ജ​ന​പ​ക്ഷം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷൈ​ജോ ഹ​സ​ൻ. യു​വ​ജ​ന​പ​ക്ഷം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വി​ള​വെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ച​ത്. ജ​യ് ജ​വാ​ൻ ജ​യ് കി​സാ​ൻ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ പ്ര​സ​ക്തി കു​റ​യ്ക്കു​ന്ന​താ​ണ് പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ​ന്നു ഷൈ​ജോ ഹ​സ​ൻ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് ക​ല്ലോ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ.​ഷോ​ണ്‍ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്.​കെ. ലി​നോ​ജ്, ജി​ജി മാ​ന​ന്ത​വാ​ടി, ര​മേ​ശ് വ​ടു​വ​ഞ്ചാ​ൽ, ജോ​ണി ക​ൽ​പ്പ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.