ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട് കോ​ഫി: വി​പ​ണ​ന ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, October 1, 2020 12:09 AM IST
ക​ൽ​പ്പ​റ്റ: ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കോ​ഫി ഡി​വി​ഷ​ൻ ക​ണി​യാ​ന്പ​റ്റ​യി​ലെ യൂ​ണി​റ്റി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​പ്പി​പ്പൊ​ടി​യു​ടെ വി​പ​ണ​നോ​ദ്ഘാ​ട​നം അ​ന്താ​രാ​ഷ്ട്ര കാ​പ്പി​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 10നു ​ധ​ന​മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.

സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ​ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.കോ​ഫി ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക്, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കാ​പ്പി ദി​നാ​ഘോ​ഷ​വും ഉ​ണ്ടാ​കും.