ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റു നാ​ലുപേ​ർ​ക്കു പ​രി​ക്ക്
Thursday, October 1, 2020 12:11 AM IST
മാ​ന​ന്ത​വാ​ടി: ക​ട​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ന്പു​കു​ത്തി ഇ​ല്ല​ത്തു​മൂ​ല ക​ള​രി​ക്ക​ൽ ജോ​ണി(65), മു​ജീ​ബ് പു​ളി​ക്ക​ത്തൊ​ടി(45), ക​ണ്ട​ങ്ക​ൽ ഷ​രീ​ഫ(55), ക​ണ്ട​ങ്ക​ൽ റി​ൻ​ഷ ഫാ​ത്തി​മ(12) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ​ത്. ജോ​ണി​ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യിലും മ​റ്റു​ള്ള​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സാ​റ്റലൈറ്റ് കേ​ന്ദ്ര​മാ​യ വി​ൻ​സ​ന്‍റ്ഗി​രി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ നേ​ടി. എ​രു​മ​ത്തെ​രു​വി​ൽ​നി​ന്നു അ​ന്പു​കു​ത്തി​യി​ലേ​ക്കു പോ​കു​ന്പോ​ൾ ജോ​ണി​യെയും ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ മു​ജീ​ബി​നെയും വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കു​ന്പോൾ ഷെ​രീ​ഫ​യേയും റി​ൻ​ഷ​യേയും ക​ട​ന്ന​ൽ​ക്കുത്തുകയായിരുന്നു.