ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള സ​ർ​ക്കാ​ർ നീ​ക്കം അ​പ​ല​പനീ​യമെന്ന്
Thursday, October 1, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഓ​രോ​ന്നാ​യി ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് കെ.​എ​ൽ. പൗ​ലോ​സ്. ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തെ ചെ​റു​ക്കാ​ൻ സെ​റ്റോ ന​ട​ത്തി​യ മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ് വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്പ് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ആനുകൂല്യങ്ങളെല്ലാം ഈ ​സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ത്തു. ഉ​മ്മ​ൻ ചാ​ണ്ടി ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ആ​രം​ഭി​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​ന്പ​ള​വും പി​ടി​ച്ചു.
അ​തും പോ​രാ​ഞ്ഞി​ട്ട് വീ​ണ്ടും ശ​ന്പ​ളം ത​ട്ടി​യെ​ടു​ക്കാ​ൻ നോ​ക്കു​ക​യാ​ണ്. സെ​റ്റോ വൈ​ത്തി​രി ക​ണ്‍​വീ​ന​ർ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​എ​ൽ. ഷൈ​ജു, ചി​ത്ര, പി.​ടി. സ​ന്തോ​ഷ്, ശി​വ​രാ​മ​ൻ, ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.