ഗാ​ന്ധി​സ്്മൃ​തി
Thursday, October 1, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: ഗാ​ന്ധി​ജ​യ​ന്തി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ഡ​യ​റ്റ് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ’ഗാ​ന്ധി​സ്മൃ​തി’ സം​ഘ​ടി​പ്പി​ക്കു​ന്നു. പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ’ഗാ​ന്ധി എ​ന്‍റെ അ​പ്പൂ​പ്പ​ൻ’ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി എ​ൽ​പി, യു​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഥ, ക​വി​ത, ചി​ത്ര​ര​ച​ന എ​ന്നി​വ​യും ’എ​ന്‍റെ ഗാ​ന്ധി’ എ​ന്ന വി​ഷ​യ​ത്തി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ന്യാ​സ​ര​ച​ന​യും ന​ട​ത്താം.
"ആ​ഗോ​ള​വ​ത്ക​ര​ണ കാ​ല​ത്തെ ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഉ​പ​ന്യാ​സ ര​ച​ന. ഉ​പ​ന്യാ​സ​ങ്ങ​ൾ ഏ​ഴു പേ​ജി​ൽ ക​വി​യ​രു​ത്. ര​ച​ന​ക​ൾ 15ന​കം പ്രി​ൻ​സി​പ്പ​ൽ, ഡ​യ​റ്റ്, ബ​ത്തേ​രി എ​ന്ന താ​പാ​ൽ വി​ലാ​സ​ത്തി​ലോ റ​ശ​ലേം​മ്യ​മി​മ​റ​മ​ര​മ​റ​ലാ​ശ​ര@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ല​ഭി​ക്ക​ണം. മി​ക​ച്ച ര​ച​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ’ഗാ​ന്ധി​സ്മൃ​തി’ ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ ഡ​യ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തി​റ​ക്കും. ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ’ഗാ​ന്ധി സ്മൃ​തി’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.