കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വു വ​ള​ർ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, October 19, 2020 11:53 PM IST
കാ​ട്ടി​ക്കു​ളം: വീ​ടി​നു സ​മീ​പം കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വു ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ൽ തോ​ൽ​പ്പെ​ട്ടി ന​രി​ക്ക​ൽ മി​ച്ച​ഭൂ​മി കോ​ള​നി​യി​ലെ വ​ത്സ​നെ (28)തി​രു​നെ​ല്ലി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.​
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഞ്ച​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്ന ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

എം​പി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​ൽ​പ്പ​റ്റ: എം.​വി. ശ്രേ​യാം​സ് കു​മാ​ർ എംപിയുടെ ക​ൽ​പ്പ​റ്റ​യി​ലെ ഓ​ഫീ​സ് തു​റ​ന്നു. മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പി.​എ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി, എ​ൻ​സി​പി നേതാവ് സി.​എം. ശി​വ​രാ​മ​ൻ, ഐ​എ​ൻ​എ​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് പ​ഞ്ചാ​ര, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ഡി. ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പി​ണ​ങ്ങോ​ട് റോ​ഡ് ജാ​സം കോം​പ്ല​ക്സി​ലാ​ണ് ഓ​ഫീ​സ്. ഫോ​ണ്‍: 04936 207244.