ദ​ർ​ഘാ​സ് ക്ഷ​ണി​ച്ചു
Tuesday, October 20, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ​വി​ക​സ​ന വ​കു​പ്പ് ല​ക്കി​ടി​യി​ൽ എ​ൻ ഉൗ​ര് പ​ദ്ധ​തി​യി​ൽ നി​ർ​മി​ക്കു​ന്ന ഗോ​ത്ര പൈ​തൃ​ക ട്രൈ​ബ​ൽ മാ​ർ​ക്ക​റ്റി​ലെ 16 സ്റ്റാ​ളു​ക​ൾ, ഒ​രു എം​പോ​റി​യം സ്റ്റാ​ൾ, ര​ണ്ട് ട്രൈ​ബ​ൽ ക​ഫ്റ്റീ​രി​യ​ക​ൾ എ​ന്നി​വ വാ​ട​ക​യ്ക്കു ന​ട​ത്തു​ന്ന​തി​നു പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​ക​ൾ, സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ൾ, ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക​ൾ, സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നു ദ​ർ​ഘാ​സു​ക​ൾ ക്ഷ​ണി​ച്ചു.
വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ ദ​ർ​ഘാ​സു​ക​ൾ സ​ബ് ക​ള​ക്ട​ർ, പ്ര​സി​ഡ​ന്‍റ് എ​ൻ ഉൗ​ര് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, സ​ബ് ക​ള​ക്ട​റു​ടെ ഓ​ഫീ​സ്, മാ​ന​ന്ത​വാ​ടി, വ​യ​നാ​ട്-670645 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 9605664061, 8921754970, 04935 240222.

ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ൽ​പ്പ​റ്റ: ചു​ള്ളി​യോ​ട് നെ​ൻ​മേ​നി ഗ​വ.​വ​നി​ത ഐ​ടി​ഐ​യി​ൽ പ്ര​വേ​ശ​ന​ത്തി​നു ആ​ദ്യ അ​ലോ​ട്മെ​ന്‍റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഡ്മി​ഷ​ൻ നാ​ളെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തും. ഫോ​ണ്‍: 04936 266700. വെ​ബ് സൈ​റ്റ് ww.womeniti.kerala.gov.in

കോ​ഴി​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല കോ​ഴി​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യി​ൽ പൂ​ക്കോ​ട് ഡ​യ​റി പ്രൊ​ജ​ക്ടി​ലെ 30 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കു ഓ​രോ കോ​ഴി​ക്കൂ​ടും ഗ്രാ​മ​ശ്രീ ഇ​ന​ത്തി​ൽ​പ്പെ​ട്ട 50 വീ​തം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും 50 കി​ലോ​ഗ്രാം വീ​തം കോ​ഴി​ത്തീ​റ്റ​യും വി​ത​ര​ണം ചെ​യ്തു.
വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​ആ​ർ. ശ​ശീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജി​സ്ട്രാ​ർ ഡോ. ​എ​ൻ. അ​ശോ​ക്, ഡീ​ൻ ഡോ.​കോ​ശി ജോ​ണ്‍, ഐ​ഡി വിം​ഗ് ഡ​യ​റ​ക്ട​ർ കെ.​പി. ബാ​ബു​രാ​ജ്, ഡോ.​അ​ബ്ദു​ൽ​മു​നീ​ർ, ഡോ.​ഇ.​എം. മു​ഹ​മ്മ​ദ്, ഡോ.​പി. വി​ദ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.