ടേ​ക്ക് ഓ​ഫ്; അ​ബു സ​ലിം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു
Wednesday, October 21, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: ശി​ശു സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ടേ​ക്ക് ഓ​ഫ് സം​വാ​ദ പ​രി​പാ​ടി​യി​ൽ ച​ലച്ചി​ത്ര താ​രം അ​ബു സ​ലിം നി​ര​വ​ധി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.
അ​ങ്ങ​യെ പോ​ലെ മ​സി​ൽ​മാ​ൻ ആ​കാ​ൻ എ​ന്തു ചെ​യ്യ​ണം എ​ന്നാ​യി​രു​ന്നു മി​സ്റ്റ​ർ ഇ​ന്ത്യ ആ​യി​രു​ന്ന അ​ബു സ​ലീ​മി​നെ തേ​ടി​യെ​ത്തി​യ ചോ​ദ്യം. ശ​രി​യാ​യ രീ​തി​യി​ലു​ള്ള വ്യാ​യാ​മ​മാ​ണ് മ​ന​സി​നും ശ​രീ​ര​ത്തി​നും ആ​വ​ശ്യം. ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണം പോ​ലെ ശ​രി​യാ​യ വ്യാ​യാ​മം ആ​വ​ശ്യ​മാ​ണെ​ന്നും കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. കോ​വി​ഡ് -19 രോ​ഗം വ​രാ​തി​രി​ക്കാ​ൻ ശ​രി​യാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും അ​ബു സ​ലീം ഓ​ർ​മ്മി​പ്പി​ച്ചു.
ഓ​ണ്‍​ലൈ​നി​ലു​ള്ള പ​ഠ​ന​മാ​ണോ ഇ​ഷ്ടം സ്കൂ​ളി​ൽ പോ​കു​ന്ന​താ​ണോ എ​ന്ന അ​ബു സ​ലി​മി​ന്‍റെ ചോ​ദ്യ​ത്തി​ന് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​മാ​ണെ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ ഉ​ത്ത​രം. പു​തി​യ സി​നി​മാ വി​ശേ​ഷ​ങ്ങ​ളും അദ്ദ േഹം കു​ട്ടി​ക​ളു​മായി പങ്കു വച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ടി.​യു. സ്മി​ത, ശി​ശു സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.