നാ​ട്ടി​ലെ സു​ഖ​വാ​സം ക​ഴി​ഞ്ഞു; ചി​ക്കു​വി​ന് ഇ​നി വ​ന​വാ​സം
Wednesday, October 21, 2020 11:10 PM IST
പ​ന​മ​രം:​ വീ​ട്ടി​ൽ വ​ള​ർ​ത്തി​യ കാ​ട്ടു​പ​ന്നി​യെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു.​ന​ട​വ​യ​ൽ ആ​ലു​മൂ​ല കോ​ള​നി​യി​ലെ ചി​ക്ക​നും കു​ടും​ബ​വും പോ​റ്റി​യ കാ​ട്ടു​പ​ന്നി​ക്കാ​ണ് ഇ​നി വ​ന​വാ​സം.​വ​ലു​താ​യ​പ്പോ​ൾ കാ​ട്ടു​പ​ന്നി​യു​ടെ ത​നി​സ്വ​ഭാ​വം പു​റ​ത്തു​വ​ന്ന​താ​ണ് ചി​ക്കു​വി​നെ നാ​ടു​ക​ട​ത്താ​ൻ കാ​ര​ണ​മാ​യ​ത്. ചി​ക്കു വ​രു​ത്തു​ന്ന കൃ​ഷി​നാ​ശ​ത്തെ​ക്കു​റി​ച്ചു ആ​ലു​മൂ​ല നി​വാ​സി​ക​ൾ പ​രാ​തി പ​റ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു വ​ന​പാ​ല​ക​രു​ടെ ഇ​ട​പെ​ട​ൽ.
കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കി​ടെ ല​ഭി​ച്ച കാ​ട്ടു​പ​ന്നി​ക്കു​ട്ടി​യെ​യാ​ണ് ചി​ക്ക​ൻ വീ​ട്ടി​ലെ​ത്തി​ച്ചു ചി​ക്കു എ​ന്നു പേ​രി​ട്ടു വ​ള​ർ​ത്തി​യ​ത്.​പാ​ലും പ​ഴ​വും മ​റ്റും ക​ഴി​ച്ചും വീ​ട്ടു​കാ​രു​ടെ ലാ​ള​ന​യേ​റ്റു​മാ​യി​രു​ന്നു ചി​ക്കു​വി​ന്‍റെ ജീ​വി​തം.​ചി​ക്ക​ന്‍റെ മ​ക​ൻ ഉ​ണ്ണി​യു​മാ​യി ചി​ക്കു വ​ലി​യ ച​ങ്ങാ​ത്ത​ത്തി​ലു​മാ​യി​രു​ന്നു.​വ​ലു​താ​യ​തോ​ടെ​യാ​ണ് ചി​ക്കു​വി​ന്‍റെ സ്വ​ഭാ​വം മാ​റി​യ​ത്.​രാ​ത്രി അ​ഴി​ച്ചു​വി​ട്ടാ​ലു​ട​ൻ ചി​ക്കു സ​മീ​പ​ത്തെ പ​റ​ന്പു​ക​ളി​ലേ​ക്കു പാ​യും.​മ​തി​യാ​കു​വോ​ളം കൃ​ഷി​നാ​ശം വ​രു​ത്തി​യാ​ണ് പി​ന്നീ​ടു മ​ട​ക്കം.
​കൃ​ഷി​നാ​ശം തു​ട​ർ​ക്ക​ഥ​യാ​യ​പ്പോ​ഴാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​രാ​തി​യു​മാ​യി വ​ന​പാ​ല​ക​രെ സ​മീ​പി​ച്ച​ത്.​പി​ടി​കൂ​ടു​ന്ന​തി​നു ക​ഴി​ഞ്ഞ​ദി​വ​സം വ​ന​പാ​ല​ക​ർ എ​ത്തി​യ​പ്പോ​ൾ അ​പ​ക​ടം മ​ണ​ത്ത ചി​ക്കു ക​യ​ർ​പൊ​ട്ടി​ച്ചു ക​ട​ന്നു.​ഒ​ടു​വി​ൽ ച​ങ്ങാ​തി ഉ​ണ്ണി വി​ളി​ച്ച​പ്പോ​ൾ അ​ടു​ത്തു​വ​ന്ന ചി​ക്കു​വി​നെ വ​ന​പാ​ല​ക​ർ ത​ഞ്ച​ത്തി​ൽ ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.
നെ​യ്ക്കു​പ്പ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ വാ​ച്ച​ർ മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ക്കു​വി​നെ ത​ട​വി​ലാ​ക്കി​യ​ത്. ബ​ന്ധ​ന​ത്തി​ലാ​യ​പ്പോ​ൾ ചി​ക്കു​വും കൂ​ട്ടു​കാ​ര​ൻ ഉ​ണ്ണി​യും ക​ര​ച്ചി​ൽ തു​ട​ങ്ങി.​ഒ​ടു​വി​ൽ ഉ​ണ്ണി​യെ സാ​ന്ത്വ​ന വാ​ക്കു​ക​ൾ പ​റ​ഞ്ഞു ശാ​ന്ത​നാ​ക്കി​യ​ശേ​ഷ​മാ​ണ് വ​ന​പാ​ല​ക​ർ ചി​ക്കു​വു​മാ​യി വ​ന​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്.
നെ​യ്ക്കു​പ്പ വ​ന​ത്തി​ലാ​ണ് ചി​ക്കു​വി​നെ തു​റ​ന്നു​വി​ട്ട​ത്.​കാ​ട്ടു​പ​ന്നി​യെ നാ​ടു​ക​ട​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.​എ​ന്നാ​ൽ ഉ​ണ്ണി കാ​ത്തി​രി​ക്കു​ക​യാ​ണ് കൂ​ട്ടു​കാ​ര​നെ.