മ​ക​ന്‍റെ വി​വാ​ഹ​ത്തി​നു കി​ട​പ്പു​രോ​ഗി​ക്കു ടെ​ലി​വി​ഷ​ൻ സ​മ്മാ​നം ന​ൽ​കി ദ​ന്പ​തി​ക​ൾ
Wednesday, October 21, 2020 11:10 PM IST
ക​ൽ​പ്പ​റ്റ:​മ​ക​ന്‍റെ വി​വാ​ഹ​ത്തി​നു കി​ട​പ്പു​രോ​ഗി​ക്കു ടെ​ലി​വി​ഷ​ൻ സ​മ്മാ​നം ന​ൽ​കി ദ​ന്പ​തി​ക​ൾ.​കാ​വു​മ​ന്ദ​ത്തെ പു​ര​ക്ക​ൽ തോ​മ​സ്-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളാ​ണ് മ​ക​ൻ അ​മ​ൽ തോ​മ​സി​ന്‍റെ വി​വാ​ഹം പ്ര​മാ​ണി​ച്ചു പ്ര​ദേ​ശ​ത്തെ പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട കി​ട​പ്പു​രോ​ഗി​ക്കു ടെ​ലി​വി​ഷ​ൻ ന​ൽ​കി​യ​ത്.​
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യാ​ണ് അ​ന്ന​മ്മ.​കി​ട​പ്പു​രോ​ഗി​യു​ടെ വീ​ട്ടി​ലെ ടെ​ലി​വി​ഷ​ൻ കാ​ല​പ്പ​ഴ​ക്കം​മൂ​ലം ത​ക​രാ​റി​ലാ​യ​തു പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പു​തി​യ​തു സ​മ്മാ​നി​ക്കാ​ൻ ദ​ന്പ​തി​ക​ൾ ത​യാ​റാ​കു​ക​യാ​യി​രു​ന്നു. അ​ന്ന​മ്മ​യി​ൽ​നി​ന്നു പാ​ലി​യേ​റ്റീ​വ് ക​മ്യൂണി​റ്റി ന​ഴ്സ് ബീ​ന അ​ജു ടെ​ലി​വി​ഷ​ൻ ഏ​റ്റു​വാ​ങ്ങി.​ത​രി​യോ​ട് സെ​ക്ക​ൻ​ഡ​റി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി,ആ​ശ വ​ർ​ക്ക​ർ സു​ജാ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.