ത​വി​ഞ്ഞാ​ലി​ന്‍റെ ജ​ന​കീ​യ കൃ​ഷി ഓ​ഫീ​സ​ർ ചു​ര​മി​റ​ങ്ങി
Friday, October 23, 2020 10:42 PM IST
മാ​ന​ന്ത​വാ​ടി: കൃ​ഷി​കാ​രെ​യും കൃ​ഷി​ഭ​വ​നെ​യും ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കി മാ​റ്റി​യ ത​വി​ഞ്ഞാ​ലി​ന്‍റെ ജ​ന​കീ​യ കൃ​ഷി ഓ​ഫീ​സ​ർ കെ.​ജി. സു​നി​ൽ ചു​ര​മി​റ​ങ്ങി. സ്ഥ​ലം മാ​റി​പോ​യ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യാ​ത്ര​യ​യ​പ്പും ന​ൽ​കി. 2017 സെ​പ്റ്റം​ബ​ർ 26ന് ​ത​വി​ഞ്ഞാ​ലി​ൽ കൃ​ഷി ഓ​ഫീ​സ​റാ​യി ചാ​ർ​ജെ​ടു​ത്ത കെ.​ജി. സു​നി​ൽ കൃ​ഷി​ഭ​വ​ൻ ക​ർ​ഷ​ക​രു​ടെ വീ​ടാ​ക്കി മാ​റ്റു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ​ക്കൊ​പ്പം പാ​ട​ത്തും പ​റ​ന്പി​ലും പ്ര​വ​ർ​ത്തി​ച്ച ഓ​ഫീ​സ​ർ ക​ർ​ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു.
സം​സ്ഥാ​ന​ത്ത് ത​ന്നെ വാ​ഴ​ക്കൃ​ഷി വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​നെ ഒ​ന്നാ​മ​തെ​ത്തി​ച്ചു. പ​ച്ച​ക്ക​റി​യു​ടേ​യും നെ​ൽ​കൃ​ഷി​യു​ടെ​യും വി​സ്തൃ​തി ഇ​ര​ട്ടി​യാ​ക്കി. പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ ശി​വ​ഗി​രി കു​ന്നി​ലെ 22 ഏ​ക്ക​ർ കൃ​ഷി​യി​ടം കീ​സ്റ്റോ​ണ്‍ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി​യോ​ഗ്യ​മാ​ക്കി. കൊ​ള​ത്താ​ട പ​യ​ർ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ര​ന്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് നേ​ട്ട​മാ​ക്കി. പേ​രി​യ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​വി​ഞ്ഞാ​ൽ മോ​ഡ​ൽ നേ​ന്ത്ര​കു​ല, പ​ച്ച​ക്ക​റി സം​ഭ​ര​ണം ന​ട​പ്പി​ലാ​ക്കി. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ സം​ഭ​ര​ണ കേ​ന്ദ്രം പേ​ര്യ​യി​ൽ ആ​രം​ഭി​ച്ചു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക​ർ​ഷ​ക​രു​ടെ​യും മ​ന​സി​ൽ ഇ​ടം നേ​ടി​യാ​ണ് കെ.​ജി. സു​നി​ൽ ചു​ര​മി​റ​ങ്ങി കേ​ള​കം കൃ​ഷി ഓ​ഫീ​സ​റാ​യി ചാ​ർ​ജെ​ടു​ത്ത​ത്.
മാ​ന​ന്ത​വാ​ടി ആ​റാ​ട്ടു​ത​റ സ്വ​ദേ​ശി​യാ​യ കൃ​ഷി ഓ​ഫീ​സ​ർ കെ.​ജി. സു​നി​ലി​ന് ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യാ​ത്ര​യ​യ​പ്പും ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ഷ സു​രേ​ന്ദ്ര​ൻ മൊ​മെ​ന്‍റോ ന​ൽ​കി.