മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ​ൻ​മാ​ർ നി​ല​നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Wednesday, October 28, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: തൊ​ഴി​ലും സ്ഥാ​പ​ന​ങ്ങ​ളും സം​ര​ക്ഷി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ​മാ​ർ നി​ല​നി​ൽ​പ്പ്സ​മ​രം ന​ട​ത്തി. മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷന്മാ​രു​ടെ തൊ​ഴി​ലും സ്ഥാ​പ​ന​വും സം​ര​ക്ഷി​ക്കു​ക, ക്ലി​നി​ക്ക​ൽ ബി​ല്ലി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, മി​നി​മം സ്റ്റാ​ൻ​ഡേ​ർ​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ല​ബോ​റ​ട്ട​റി മേ​ഖ​ല​യി​ലെ കു​ത്ത​ക​വ​ത്ക​ര​ണം ത​ട​യു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു സ​മ​രം.

ക​ൽ​പ്പ​റ്റ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന സ​മ​രം കെ​പി​എം​ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലൂ​സി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ അ​ഭി​ലാ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൻ​സി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ലാ​ബ് ടെ​ക്നി​ഷൻ​മാ​ർ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.