അ​ഡ്വ. പി.വേ​ണു​ഗോ​പാ​ലി​ന് ബ​ത്തേ​രി രൂ​പ​ത​യു​ടെ പ്ര​ണാ​മം
Friday, October 30, 2020 1:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി​യു​ടെ വി​ക​സ​ന​ത്തി​ന് നി​സ്തൂ​ല​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ അ​ഡ്വ. പി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​നു​ശോ​ചി​ച്ചു. നി​ര​വ​ധി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നും, കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും, ക​ർ​ഷ​ക മി​ത്ര ഭ​ര​ണ​സ​മി​തി അം​ഗം, റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ മു​ന്ന​ണി​പോ​രാ​ളി, ബ​ത്തേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, വ​യ​നാ​ട് സ​ർ​വ സേ​വാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, ഒ​യി​സ്ക ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ഫ്ര​ണ്ട്സ് ഓ​ഫ് വ​യ​നാ​ട് ചെ​യ​ർ​മാ​ൻ, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍റെ സ്ഥാ​പ​ക അം​ഗം, സെ​ക്ര​ട്ട​റി, വി​വി​ധ ക്ല​ബു​ക​ളു​ടെ അം​ഗം എ​ന്നി​ങ്ങ​നെ നാ​നാ തു​റ​ക​ളി​ൽ ത​ന്‍റെ സാ​ന്നി​ധ്യ​വും നേ​തൃ​ത്വ​വും​കൊ​ണ്ട് മ​റ്റു​ള്ള​വ​ർ​ക്ക് പ​ചോ​ദ​നം ന​ൽ​കി​യ അ​ദ്ദേ​ഹം ബ​ത്തേ​രി രൂ​പ​ത​യു​ടേ​യും, സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യി ശ്രേ​യ​സി​ന്േ‍​റ​യും അ​ഭ്യു​ദ​യ​കാം​ഷി​യും ന​ല്ല ഒ​രു സു​ഹൃ​ത്തു​മാ​യി​രു​ന്നു​വെ​ന്ന് ബി​ഷ​പ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
അ​ഡ്വ.​വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും, ബ​ന്ധു​ക്ക​ളു​ടേ​യും ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ബി​ഷ​പ് അ​റി​യി​ച്ചു.
ക​ർ​ഷ​ക മി​ത്ര അനുശോചിച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ​യും ക​ർ​ഷ​ക മി​ത്ര​യു​ടെ​യും മാ​ർ​ഗ​ദ​ർ​ശി​യും വ​ഴി​കാ​ട്ടി​യു​മാ​യി​രു​ന്നു അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ൽ എ​ന്ന് ക​ർ​ഷ​ക മി​ത്ര ഭ​ര​ണ​സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ജൈ​വ അ​രി പു​റ​ത്തി​റ​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​യി​രു​ന്നു പി. ​വേ​ണു​ഗോ​പാ​ൽ. അ​ദേ​ഹ​ത്തി​ന്‍റെ ആ​ക​സ്മി​ക​മാ​യ നി​ര്യാ​ണ​ത്തി​ൽ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പി​നി​യാ​യ ക​ർ​ഷ​ക മി​ത്ര അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഡോ.​പി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​പി. യൂ​സ​ഫ് ഹാ​ജി, പ്രെ​ഫ. താ​രാ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ബ​ത്തേ​രി താ​ലൂ​ക്ക് ക​മ്മി​റ്റി അനുശോചിച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ബ​ത്തേ​രി മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യും ന​ട്ടെ​ല്ലു​മാ​യി​രു​ന്നു പൊ​തു സ്വീ​കാ​ര്യ​നാ​യ അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ൽ എ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ബ​ത്തേ​രി താ​ലൂ​ക്ക് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ.​സി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.