മു​ള്ള​ൻ​കൊ​ല്ലി​യി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം എ​സ്‌​സി സം​വ​ര​ണ​മാ​യ​തോ​ടെ മൂ​ന്ന് സ്ഥാ​നാ​ർ​ത്ഥി​ക​ളു​മാ​യി യു​ഡി​എ​ഫ്
Tuesday, November 24, 2020 11:14 PM IST
പു​ൽ​പ്പ​ള്ളി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ന് മു​ള​ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച​തോ​ടെ സം​വ​ര​ണ വാ​ർ​ഡി​ലും ര​ണ്ട് ജ​ന​റ​ൽ വാ​ർ​ഡി​ലു​മു​ൾ​പ്പ​ടെ മൂ​ന്ന് സം​വ​ര​ണ സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ജ​ന​റ​ൽ വാ​ർ​ഡു​ക​ളാ​യ ഒ​ന്നാം വാ​ർ​ഡ് പെ​രി​ക്ക​ല്ലൂ​രി​ൽ ത​ന്പി പാ​തി​രി​യും ഏ​ഴാം വാ​ർ​ഡ് പാ​റ​ക്ക​വ​ല​യി​ൽ നി​ന്ന് പി.​കെ. വി​ജ​യ​ൻ, സം​വ​ര​ണ വാ​ർ​ഡാ​യ പ​തി​ന​ഞ്ചാം വാ​ർ​ഡ് മു​ള്ള​ൻ​കൊ​ല്ലി​യി​ൽ നി​ന്ന് പി.​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും വാ​ർ​ഡി​ൽ സം​വ​ര​ണ സ്ഥാ​നാ​ർ​ത്ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ആ​ളി​ല്ലാ​തെ വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​തി​ന് കാ​ര​ണം. മൂ​ന്ന് സ്ഥാ​നാ​ർ​ത്ഥി​ക​ളും വി​ജ​യി​ച്ചാ​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി​യെ പാ​ർ​ട്ടി നേ​തൃ​ത്വം പി​ന്നീ​ട് തീ​രു​മാ​നി​ക്കും.